Monday, November 25, 2024

യുക്രെയ്ന്‍ യുദ്ധം: റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ അണക്കെട്ട് തകര്‍ന്നതിനെത്തുടര്‍ന്ന് ആളുകളെ ഒഴിപ്പിക്കുന്നു

യുക്രൈനിലെ ഒരു പ്രധാന റിസര്‍വോയര്‍ അണക്കെട്ടില്‍ റഷ്യന്‍ മിസൈല്‍ പതിച്ചത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി തെക്കന്‍ യുക്രേനിയന്‍ നഗരത്തിലെ ഉദ്യോഗസ്ഥര്‍ നിരവധി താമസക്കാരോട് പലായനം ചെയ്യാന്‍ ആവശ്യപ്പെട്ടു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചെങ്കിലും പ്രദേശത്തെ ജലവിതരണത്തിന് തടസം വന്നിട്ടുണ്ട്.

ക്രൈവി റിഹിലെ രണ്ട് ജില്ലകളിലെ 22 തെരുവുകള്‍ അപകടത്തിലാണെന്ന് നഗര മേധാവി ഒലെക്സാണ്ടര്‍ വില്‍കുല്‍ ബുധനാഴ്ച മുന്നറിയിപ്പ് നല്‍കി. ആക്രമണത്തെത്തുടര്‍ന്ന് അണക്കെട്ടില്‍ നിന്ന് സെക്കന്‍ഡില്‍ 100 ക്യുബിക് മീറ്റര്‍ ജലം ഒഴുകുന്നുണ്ടെന്നും ഇന്‍ഹുലെറ്റ്‌സ് നദിയിലെ ജലനിരപ്പ് അപകടകരമാംവിധം ഉയരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അടുത്തിടെ തങ്ങള്‍ നടത്തിയ പ്രത്യാക്രമണത്തിന് പ്രതികാരമായാണ് റഷ്യയുടെ ഈ ആക്രമണമെന്ന് യുക്രൈന്‍ പറഞ്ഞു. കരാച്ചുനിവ്സ്‌കെ റിസര്‍വോയറില്‍ ബുധനാഴ്ച നടന്ന ഈ ആക്രമണത്തിനുശേഷം പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി റഷ്യയെ ‘ഭീകരരാഷ്ട്രം’ എന്ന് വിശേഷിപ്പിച്ചു. ”നിങ്ങള്‍ സാധാരണക്കാരോട് പോരാടുന്ന ദുര്‍ബലരാണ്,” സെലെന്‍സ്‌കി ബുധനാഴ്ച രാത്രി വൈകി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

രാജ്യത്തിന്റെ വടക്ക്-കിഴക്കന്‍ ഖാര്‍കിവ് മേഖലയില്‍ യുക്രെയ്ന്‍ അടുത്തിടെ അതിവേഗത്തിലുള്ള പ്രത്യാക്രമണങ്ങളാണ് നടത്തിയത്. അത് റഷ്യന്‍ സൈന്യത്തെ പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തിരുന്നു.

Latest News