Monday, November 25, 2024

ബഖ്മുതില്‍ പോരാട്ടം; റഷ്യന്‍ സേനയിലെ 1100 ലധികം സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

റഷ്യ – യുക്രൈന്‍ യുദ്ധത്തിന്റെ ഭാഗമായി ബഖ്മുതില്‍ പോരാട്ടം. റഷ്യന്‍ സേനയിലെ 1100 ലധികം സൈനികര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും യുക്രൈന്‍ പ്രസിഡന്റ് വ്ളാദ്മിന്‍ സെലന്‍സ്‌കി അറിയിച്ചു. 220 യുക്രൈന്‍ സൈനികരെ കഴിഞ്ഞ ദിവസം വധിച്ചതായി റഷ്യ അറിയിച്ചിരുന്നു. ആക്രമണത്തില്‍ നിരപരാധികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതായി യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിന്‍ സെലന്‍സ്‌കി പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മോസ്‌കോ അനുകൂല ഗ്രൂപ്പുകള്‍ നടത്തിയ ക്രൂരമായ ഭീകാരക്രമണത്തെ സെലന്‍സ്‌കി അപലപിച്ചു.

യുക്രൈനില്‍ കനത്ത നാശം നേരിട്ടതിനെ തുടര്‍ന്നാണ് ഇവര്‍ കിഴക്കന്‍ മേഖലയില്‍ നിന്ന് പിന്‍വലിഞ്ഞത്. എന്നാല്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്ക് കൃത്യമായ കണക്ക് ലഭ്യമല്ല. റഷ്യയിലെ വാഗ്‌നര്‍ ബഖ്മുത്തിന്റെ കിഴക്കന്‍ പ്രദേശത്ത് ഭൂരുഭാഗം അധികാരവും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. വാഗ്‌നര്‍ ഗ്രൂപ്പ് റഷ്യയോട് കൂടുതല്‍ ആയുധങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാഗ്ദാനം നല്‍കിയിരുന്ന ആയുധങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് സ്വകാര്യ സൈനിക കമ്പനിയായ വാഗ്‌നറിന്റെ് പരാതി.

റഷ്യന്‍ കൂലിപ്പടയാളികളെ തകര്‍ത്ത് വാഗ്‌നര്‍ ഗ്രൂപ്പ് നഗരത്തിന്റെ മധ്യ ജില്ലകളിലേക്ക് മുന്നേറാനുള്ള ശ്രമിക്കുന്നതിനിടയില്‍ പല ഭാഗത്ത് നിന്നും സൈന്യത്തെ ആക്രമിക്കുന്നതായി യുക്രൈന്‍ കരസേനയുടെ കമാന്‍ഡര്‍ കേണല്‍ ജനറല്‍ അലക്സാണ്ടര്‍ സിര്‍സ്‌കി പറഞ്ഞു. കൂടുതല്‍ നാശനഷ്ടം സംഭവിക്കാതിരിക്കാന്‍ താല്ക്കാലികമായി ബഖ്മുതില്‍ നിന്ന് പിന്‍വാങ്ങണമെന്ന് യുക്രൈന്‍ കമാന്‍ഡര്‍ ആവശ്യപ്പെട്ടു. ആക്രമണത്തിന് മുമ്പ് ഏകദേശം 70,000 ആളുകള്‍ ബഖ്മുത്തില്‍ താമസിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആയിരങ്ങള്‍ മാത്രമാണുള്ളത്.

 

Latest News