റഷ്യന്‍ അതിര്‍ത്തിയിലേക്കുള്ള യുക്രെയ്ന്റെ ഷെല്ലാക്രമണം അവസാനിപ്പിക്കണമെന്ന് സൈന്യത്തോട് പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്. ഇത് ജനജീവിതത്തെ ബാധിക്കുന്നുവെന്നും ജനങ്ങള്‍ നിലവില്‍ ദുരിതത്തിലാണെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്ന് ഭാഗത്ത് നിന്നുള്ള ആക്രമണ സാധ്യത ഇല്ലാതാക്കുക എന്നത് സൈന്യത്തിന്റെ ഉത്തരവാദിത്തമാണെന്നും പുടിന് പറഞ്ഞു.
യുക്രെയിനുമായി അതിര്‍ത്തി പങ്കിടുന്ന റഷ്യന്‍ പ്രദേശങ്ങളില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും പുടിന് പറഞ്ഞു. നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെടുകയും ജനങ്ങള്‍ അഭയാര്‍ത്ഥികളായി മാറിക്കൊണ്ടിരിക്കയാണെന്നും പുടിന് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞു.
റഷ്യയുടെ തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക് യുക്രെയിന് ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. കൊടും ശൈത്യത്തിനിടയില്‍ ആക്രമണം തുടരുന്നത് ജനജീവിതം കൂടുതല്‍ ദുസഹമാക്കിയിരിക്കുകയാണ്.