Monday, November 25, 2024

ഉക്രൈൻ യുദ്ധം: സെലന്‍സ്കി അമേരിക്കന്‍ പ്രസിഡന്‍ന്റുമായി കൂടിക്കാഴ്ച നടത്തും

ഉക്രൈൻ പ്രസിഡന്റ് വ്ളാഡിമാര്‍ സെലന്‍സ്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യയ്ക്കെതിരായ യുദ്ധത്തില്‍ കൂടുതല്‍ സഹായം ലഭിക്കുന്നതിന് യു.എസ് കോണ്‍ഗ്രസ്സില്‍ സമ്മര്‍ദം ശക്തമാക്കുന്നതിനാണ് കൂടിക്കാഴ്ചയെന്നാണ് വിവരം. ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച.

“റഷ്യന്‍ അധിനിവേശത്തിനെതിരായ ഉക്രൈനിലെ ജനങ്ങളുടെ സ്വയം പ്രതിരോധം കണ്ടില്ലെന്നു നടിക്കാനാകില്ല. അവരെ പിന്തുണയ്ക്കുന്നതിനുള്ള അമേരിക്കയുടെ പ്രതിബദ്ധത ചൂണ്ടിക്കാണിക്കുന്നതാണ് ഉക്രേനിയൻ പ്രസിഡന്റിന്റെ സന്ദർശനം” – വൈറ്റ് ഹൗസ് ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു. റഷ്യ ഉക്രൈനെതിരെ പോരാട്ടം ശക്തമാക്കുന്ന സാഹചര്യത്തില്‍ ഇരുനേതാക്കളും ഉക്രൈന്റെ അടിയന്തര ആവശ്യങ്ങളെക്കുറിച്ചും അമേരിക്കയുടെ പിന്തുണയുടെ പ്രാധാന്യത്തെക്കുറിച്ചും ചർച്ചചെയ്യുമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. ചൊവ്വാഴ്ചത്തെ വൈറ്റ് ഹൗസ് സന്ദര്‍ശനം സെലന്‍സ്കിയുടെ ഓഫീസും സ്ഥിരീകരിച്ചിട്ടുണ്ട്.

യുദ്ധം തുടരുന്ന ഉക്രൈനും ഇസ്രയേലിനും 110 ബില്യണ്‍ ഡോളറിന്റെ സഹായം നല്‍കുന്നതിനായി യു.എസ് കോണ്‍ഗ്രസ്സില്‍ ബൈഡന്‍ അവശ്യപ്പെട്ടിരുന്നു. എന്നാല്‍ യു.എസ് കോണ്‍ഗ്രസ്സില്‍നിന്നും അനുകൂലമായ പ്രതികരണം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സെലന്‍സ്കിയുടെ യു.എസ് സന്ദര്‍ശനം.

Latest News