Monday, March 3, 2025

യുദ്ധക്കുറ്റം; രണ്ട് റഷ്യന്‍ സൈനികര്‍ക്ക് പതിനൊന്നര വര്‍ഷത്തെ തടവുശിക്ഷ

യുദ്ധക്കുറ്റങ്ങള്‍ തെളിഞ്ഞ രണ്ട് റഷ്യന്‍ സൈനികര്‍ക്കു യുക്രെയ്ന്‍ കോടതി പതിനൊന്നര വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു.

റഷ്യന്‍ പീരങ്കി യൂണിറ്റിലെ അംഗങ്ങളായ അലക്‌സാണ്ടര്‍ ബോബികിന്‍, അലക്‌സാണ്ടര്‍ ഇവാനോവ് എന്നീ സൈനികര്‍ ഖാര്‍കീവ് മേഖലയിലെ സ്‌കൂളില്‍ ഷെല്ലാക്രമണം നടത്തിയെന്ന കുറ്റം സമ്മതിച്ചിരുന്നു.

നേരത്തെ, ഒരാളെ കൊലചെയ്തതായി കണ്ടെത്തിയ റഷ്യന്‍ പട്ടാളക്കാരന്‍ വാഡിം ഷിഷിമാരിനു യുക്രെയ്ന്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.

 

Latest News