Sunday, April 20, 2025

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ യുക്രെയ്ന്‍ അംബാസഡര്‍മാരെ പുറത്താക്കി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ യുക്രെയ്ന്‍ അംബാസഡര്‍മാരെ പുറത്താക്കി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. പുറത്താക്കിയവരില്‍ ചെക് റിപ്പബ്ലിക്, ജര്‍മനി , നോര്‍വെ ,ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡര്‍മാരും ഉള്‍പ്പെടുന്നു. അതേസമയം ഇവരെ പുറത്താക്കിയതിന്റെ കാരണം വ്യക്തമല്ല. നിലവില്‍ പുറത്താക്കപ്പെട്ടവര്‍ക്ക് മറ്റെന്തെങ്കിലും ചുമതല നല്‍കുമോ എന്നും വ്യക്തമല്ല.

രാജ്യാന്തര തലത്തില്‍ പിന്തുണ നേടാന്‍ സെലെന്‍സ്‌കി തന്റെ നയതന്ത്രജ്ഞരോട് മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി 24ന് റഷ്യന്‍ അധിനിവേശം ആരംഭിച്ചതിനു പിന്നാലെയായിരുന്നു ആവശ്യം ഉന്നയിച്ചത്. റഷ്യന്‍ ഊര്‍ജ വിതരണത്തെയും യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയെയും വളരെയധികം ആശ്രയിക്കുന്ന രാജ്യമാണ് യുക്രെയ്ന്‍. എന്നാല്‍ യുക്രെയ്നും ജര്‍മനിയും തമ്മിലുള്ള ബന്ധത്തില്‍ കുറച്ച് കാലങ്ങളായി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

കാനഡയില്‍ അറ്റകുറ്റപ്പണി നടക്കുന്ന ജര്‍മന്‍ നിര്‍മിത ടര്‍ബൈനുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തര്‍ക്കത്തിലാണ്. യൂറോപ്പിലേക്ക് വാതക കയറ്റുമതിക്കായി റഷ്യന്‍ കമ്പനിക്ക് ടര്‍ബൈന്‍ കാനഡ വിട്ടു കൊടുക്കണമെന്നാണ് ജര്‍മനിയുടെ നിലപാട്. എന്നാല്‍ കാനഡ ടര്‍ബൈന്‍ വിട്ടു നല്‍കിയാല്‍ അത് നിലവില്‍ റഷ്യയ്ക്കു മേലുള്ള ഉപരോധത്തിന്റെ ലംഘനമാകുമെന്നാണ് യുക്രെയ്ന്‍ വിലയിരുത്തുന്നത്.

 

Latest News