കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ യുക്രൈനെതിരെ റഷ്യ വിക്ഷേപിച്ച 852 ഡ്രോണുകളും മിസൈലുകളും യുക്രേനിയൻ വ്യോമ പ്രതിരോധസേന നശിപ്പിച്ചു. ഫേസ്ബുക്കിലൂടെയാണ് യുക്രേനിയൻ വ്യോമസേന ഇക്കാര്യം അറിയിച്ചതെന്ന് രാജ്യത്തെ പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉക്രിൻഫോം റിപ്പോർട്ട് ചെയ്തതനുസരിച്ച്, തിങ്കളാഴ്ച രാത്രി വ്യോമസേന 95 യു എ വി കൾ വെടിവച്ചുവീഴ്ത്തി. അതേസമയം 46 ഡെക്കോയ് ഡ്രോണുകൾ ട്രാക്കിംഗിൽനിന്ന് നഷ്ടപ്പെട്ടു. യുക്രൈൻ വ്യോമസേന നിരന്തരമായ സൂക്ഷ്മപരിശോധനയും സോർട്ടിങ്ങും നടത്തിക്കൊണ്ടിരിക്കുകയാണ്.