ക്രിസ്തുമസ് ആശംസകൾക്കും സമാധാന പദ്ധതിയെ പിന്തുണച്ചതിനും ഫ്രാൻസിസ് പാപ്പയ്ക്ക് ഉക്രൈനിയൻ പ്രസിഡന്റ് വ്ലോഡിമിർ സെലെൻസ്കി നന്ദി അറിയിച്ചു. പാപ്പായും പ്രസിഡന്റും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം തന്റെ കൃതജ്ഞത അറിയിച്ചത്. അതിന്റെ വിശദാംശങ്ങൾ പ്രസിഡന്റ് സെലെൻസ്കി അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലും തന്റെ എക്സ് അക്കൗണ്ടിലും പോസ്റ്റ് ചെയ്തു.
ഉക്രൈനിലെ ജനങ്ങൾക്കും ക്രിസ്തുമസ് ആശംസകൾ അർപ്പിച്ചതിന് പാപ്പയ്ക്കു നന്ദി പറഞ്ഞ പ്രസിഡന്റ് സമാധാനത്തിനു വേണ്ടിയും പ്രത്യേകിച്ച് എല്ലാവരുടെയും സമാധാനത്തിനു വേണ്ടിയും പാപ്പാ ആശംസകൾ അറിയിച്ചു. സമാധാന പദ്ധതിക്കായുള്ള തങ്ങളുടെ സംയുക്ത പ്രവർത്തനത്തെക്കുറിച്ച് ചർച്ച ചെയ്തതായും എൺപതിലധികം രാജ്യങ്ങൾ ഇതിനകം സമാധാന പദ്ധതിയുടെ പ്രതിനിധികളായെന്നും കൂടുതൽ രാജ്യങ്ങൾ ഇനിയും അതിൽ പങ്കുചേരും എന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. തങ്ങളുടെ പ്രവർത്തനങ്ങൾക്ക് വത്തിക്കാ൯ നൽകുന്ന പിന്തുണയ്ക്ക് താ൯ നന്ദിയുള്ളവനാണെന്നും പ്രസിഡണ്ട് വ്യക്തമാക്കി.