Sunday, November 24, 2024

ഇസ്രായേല്‍ കരയുദ്ധം: മറ്റൊരു കൂട്ടക്കൊലയ്ക്ക് സാക്ഷിയാകേണ്ടി വരുമെന്ന് യുഎന്‍

ഗാസ നഗരമായ റാഫയില്‍ ഇസ്രായേല്‍ പ്രതിരോധ സേന നടത്തുന്ന കരയുദ്ധം മറ്റൊരു കൂട്ടക്കൊലയിലേയ്ക്ക് നയിച്ചേക്കാം എന്ന് യുഎന്‍ മുന്നറിയിപ്പ്. യുഎന്‍ മനുഷ്യത്വ കാര്യങ്ങളുടെ ഏകോപന ഓഫീസ് വെള്ളിയാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏത് ഗ്രൗണ്ട് ഓപ്പറേഷനും കൂടുതല്‍ ദുരന്തങ്ങളും മരണവും ഉണ്ടാക്കുമെന്ന് ഒസിഎച്ച്എ വക്താവ് ജെന്‍സ് ലാര്‍കെ വെള്ളിയാഴ്ച ജനീവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഗാസ മുനമ്പിലെ തെക്കേ അറ്റത്തുള്ള നഗരത്തിലോ പരിസരത്തോ അഭയം പ്രാപിച്ച 1.2 ദശലക്ഷം പാലസ്തീനികളെ ലക്ഷ്യമിട്ടാണ് അദ്ദേഹം ഇത്തരത്തില്‍ പരാമര്‍ശിച്ചത്. കരയിലുള്ള ഏതൊരു സൈനിക നടപടിയും ഒരു മാനുഷിക ‘ദുരന്തമായി’ മാറുമെന്ന് ലോകാരോഗ്യ സംഘടനയും പറഞ്ഞു.

പലസ്തീന്‍ എന്‍ക്ലേവില്‍ ഭീകര സംഘടനയായ ഹമാസ് തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കുന്നത് വരെ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ എന്ത് സംഭവിച്ചാലും റഫയുടെ അധിനിവേശം മുന്നോട്ട് കൊണ്ടുപോകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് രണ്ട് യുഎന്‍ ഏജന്‍സികളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍.

ഇസ്രായേല്‍ സൈന്യം റഫയില്‍ പ്രവേശിച്ച് അവിടെയുള്ള ഹമാസ് ബറ്റാലിയനുകളെ ഇല്ലാതാക്കുമെന്ന് നെതന്യാഹു ചൊവ്വാഴ്ച പ്രസ്താവിച്ചിരുന്നു.

 

Latest News