ഇന്ത്യ അതിഥേയത്വം വഹിച്ച ജി20 ഉച്ചകോടിയെ പ്രശംസിച്ച് യുഎന്‍ രംഗത്ത്. ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കവെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസാണ് ഇന്ത്യക്ക് പ്രശംസയുമായി രംഗത്തെത്തിയത്. ഉച്ചകോടിയുടെ വിജയകരമായ സംഘാടനത്തെ പ്രശംസിക്കുന്നതായും വികസനത്തിലൂന്നിയ അജണ്ട ചര്‍ച്ചചെയ്യാന്‍ ഇന്ത്യ പരമാവധി ശ്രമിച്ചതായും അദ്ദേഹം അറിയിച്ചു.
“ഇന്ത്യയുടെ ജി 20 അധ്യക്ഷസ്ഥാനത്തെ അഭിനന്ദിക്കുന്നു. ഇന്ത്യന്‍ പ്രസിഡന്‍സി തെക്കിന്റെ ശബ്ദത്തിന് വേദിയൊരുക്കി. ഇന്ത്യയുടെ ശ്രമങ്ങള്‍ എടുത്തുപറയേണ്ടതുണ്ടെന്ന് കരുതുന്നു” ഗുട്ടെറസ് പറഞ്ഞു. ഇന്ത്യയെ പ്രശംസിക്കുന്നതിനിടയില്‍ അദ്ദേഹം മഹാത്മാഗാന്ധിയെ അനുസ്മരിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ എടുത്ത് പറയുകയും ചെയ്തു. ഗാന്ധിജിയുടെ മാതൃക ആരും മറക്കരുതെന്നും ഗുട്ടെറസ് വ്യക്തമാക്കി.