Wednesday, May 14, 2025

ഭക്ഷണവും വെള്ളവും കിട്ടാക്കനി; വടക്കന്‍ ഗാസയില്‍ കൊടും പട്ടിണിയെന്ന് ഐക്യ രാഷ്ട്രസംഘടനാ റിപ്പോര്‍ട്ട്

ഭക്ഷണവും വെള്ളവും കിട്ടാക്കനിയായ വടക്കന്‍ ഗാസയില്‍ കൊടും പട്ടിണിയെന്ന് ഐക്യ രാഷ്ട്രസംഘടനാ റിപ്പോര്‍ട്ട്. പ്രദേശത്തെ 70 ശതമാനം പേരും പട്ടിണിയിലാണ്. വടക്കന്‍ ഗാസയില്‍ ക്ഷാമം ആസന്നമാണെന്നും 18ന് ലോക ഭക്ഷ്യപരിപാടി പുറത്തിറക്കിയ റിപ്പോട്ടില്‍ പറയുന്നു.

ഗാസയിലെ എല്ലാവരും ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. വടക്കന്‍ ഗാസയില്‍ 2,10,000 പേര്‍ കടുത്ത പട്ടിണിയിലാണ്. റാഫയിലേക്ക് ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിക്കുന്നത് ഗാസയിലെ 23 ലക്ഷം പേരെ പട്ടിണിയിലേക്ക് തള്ളിവിടുമെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കി. മാനുഷിക സഹായം ഇറക്കുമതി ചെയ്യാന്‍ വലിയ ബുദ്ധിമുട്ടുകളുണ്ടെന്ന് സഹായ ഗ്രൂപ്പുകള്‍ പറയുന്നു.

ഭക്ഷണമോ മാനുഷിക ആവശ്യങ്ങളോ ലഭിക്കാത്ത ഗാസയിലെ കുട്ടികള്‍ വലിയ പോഷാകാഹരക്കുറവ് നേരിടുന്നു എന്നാണ് യൂണിസെഫ് റിപ്പോര്‍ട്ട്. പട്ടിണി മൂലം ഓരോ ദിവസവും 10,000 പേരില്‍ രണ്ടുപേരെങ്കിലും മരിക്കുന്നു എന്നാണ് ഗാസയില്‍ നിന്ന് പുറത്തുവരുന്ന കണക്കുകള്‍. പോഷകാഹാരക്കുറവ് മൂലം കുട്ടികളുടെ ഭാരം ക്രമാതീതമായി കുറയുന്നു.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസും മറ്റ് സായുധസംഘങ്ങളും ഇസ്രായേലിലെ സിവിലിയന്മാര്‍ക്കും സൈനിക കേന്ദ്രങ്ങള്‍ക്കും നേരെ നടത്തിയ ക്രൂരമായ ആക്രമണങ്ങളെ തുടര്‍ന്നാണ് ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷം രൂക്ഷമായത്.

 

 

Latest News