Thursday, December 5, 2024

വിദ്യാർത്ഥികളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആഹ്വാനം ചെയ്ത് യുനെസ്കോ

സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭാസംഘടനയായ യുനെസ്കോ. വിദ്യാർത്ഥികൾക്കുനേരെ നടക്കുന്ന അക്രമങ്ങൾക്കും പീഡനങ്ങൾക്കുമെതിരെയുള്ള അന്താരാഷ്ട്രദിനമായ നവംബർ ഏഴിന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് സ്‌കൂളുകൾ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ ഒരിടമാക്കി മാറ്റേണ്ടതിലേക്ക് യുനെസ്കോ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചത്.

സൈബർഭീഷണിയുൾപ്പെടെ, വാക്കുകളാലും പ്രവൃത്തികളാലും, മാനസികഉപദ്രവങ്ങളാലും വിദ്യാർത്ഥികൾക്കെതിരെ നടത്തുന്ന അക്രമണങ്ങൾക്ക് അറുതിവരുത്തണമെന്ന് യുനെസ്കോ സംഘടന ആവശ്യപ്പെട്ടു. ലോകത്ത് 32 രാജ്യങ്ങളിൽ മാത്രമാണ് സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ സമഗ്രമായ നിയമവ്യവസ്ഥ നിലനിൽക്കുന്നതെന്നും യുനെസ്കോ ഓർമ്മിപ്പിച്ചു.

“സ്‌കൂളുകളിൽ എല്ലാ കുട്ടികൾക്കും അറിവ് നേടുവാനും തങ്ങളുടെ നല്ല കഴിവുകൾ വളർത്തുവാനുമുള്ള അവസരമൊരുക്കണം. സുരക്ഷിതത്വവും സ്വീകാര്യതയും അനുഭവപ്പെടുന്ന സാഹചര്യമൊരുക്കണം”- യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രെ അസൂലായ് ആവശ്യപ്പെട്ടു. സാമൂഹ്യമാധ്യമങ്ങളുടെ വളർച്ചയോടെ, കുട്ടികൾ സ്‌കൂളുകൾക്ക് പുറത്തും ഇത്തരം ആക്രമണങ്ങൾ നേരിടേണ്ടിവരുന്നുണ്ടെന്നും ഓഡ്രെ അസൂലായ് ഓർമ്മിപ്പിച്ചു.

വിദ്യാഭ്യാസരംഗത്തുള്ള എല്ലാത്തരം ആക്രമണങ്ങൾക്കുമെതിരെ പൊതുവായ വികാരമുണർത്താൻ വിദ്യാർത്ഥികൾക്കുനേരെ നടക്കുന്ന അക്രമങ്ങൾക്കും പീഡനങ്ങൾക്കുമെതിരെയുള്ള അന്താരാഷ്ട്രദിനം സഹായകമാകട്ടെയെന്ന് യുനെസ്കോ ഡയറക്ടർ ജനറൽ ആശംസിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Latest News