Monday, January 20, 2025

രണ്ടു വർഷത്തെ യുദ്ധത്തിനുശേഷം യുക്രൈയ്നിൽ 348 സാംസ്കാരിക കേന്ദ്രങ്ങൾ തകർന്നതായി യുനെസ്കോ

റഷ്യൻ സൈനിക അധിനിവേശത്തിന്റെ രണ്ടു വർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് യുക്രേനിയൻ ജനതയ്ക്ക് പരിക്കേൽക്കുകയും കൊല്ലപ്പെടുകയും ചെയ്തു. അത് അതിന്റെ സാംസ്കാരിക പൈതൃകത്തിൽ നാശനഷ്ടങ്ങളുടെ പട്ടിക ഗണ്യമായി വർധിക്കുന്നതിനു കാരണമായി. 2023 ഏപ്രിലിൽ യുനെസ്കോ റിപ്പോർട്ടിൽ, യുക്രൈനിൽ തകർന്ന 248 സ്മാരകങ്ങൾ പട്ടികപ്പെടുത്തി; അവയിൽ ഭൂരിഭാഗവും മതപരമായ സ്ഥലങ്ങളാണ്. ഒരു വർഷത്തിനുശേഷം കേടുപാടുകൾ സംഭവിച്ച നൂറ് പൈതൃകസ്ഥലങ്ങൾ കൂടി തിരിച്ചറിഞ്ഞു. അതോടെ തകർന്ന സ്മാരകങ്ങളുടെ എണ്ണം ആകെ 348 ആയി. നിലവിൽ നാശനഷ്ടം ഇപ്പോൾ 3.3 ബില്യൺ യൂറോയായി കണക്കാക്കുന്നു. “എല്ലാം കണക്കാക്കാനോ, തിട്ടപ്പെടുത്താനോ കഴിയില്ല” – കീവിലെ യു. എൻ. ഏജൻസിയുടെ ഓഫീസ് മേധാവി ചിയാര ഡെസി ബർഡെസ്ചി കൂട്ടിച്ചേർത്തു.

“സംഘർഷത്തിനു ശേഷമുള്ളതിനെക്കാൾ സജീവമായ ഒരു യുദ്ധസമയത്താണ് ഞങ്ങൾ ആദ്യമായി ഇടപെടുന്നത്” – യുനെസ്കോയുടെ കൾച്ചർ ആന്റ് എമർജൻസി ഡയറക്ടർ ക്രിസ്റ്റ പിക്കാറ്റ് അഭിപ്രായപ്പെട്ടു. ഉദാഹരണത്തിന്, 2022 ൽ, യു. എൻ. ഏജൻസി ഒഡെസ മ്യൂസിയം ഓഫ് ഫൈൻ ആർട്സിന്റെ മേൽക്കൂര അടിയന്തരമായി പുനഃസ്ഥാപിച്ചു. എന്നിരുന്നാലും, 2023 നവംബർ അഞ്ചിലെ ബോംബാക്രമണത്തിനുശേഷം എല്ലാം വീണ്ടും ആരംഭിക്കേണ്ടത് ആവശ്യമാണ്. “ആദ്യ ഓപ്പറേഷൻ സമയത്ത് കെട്ടിടത്തിന്റെ ചരിത്രപരമായ ജാലകങ്ങൾ സുരക്ഷിതമായിരുന്നു. എന്നാൽ അവ പുനഃസ്ഥാപിക്കുന്നതിനുമുമ്പ് ഞങ്ങൾ യുദ്ധത്തിന്റെ അവസാനം വരെ കാത്തിരിക്കും” – ബാർഡെസ്ചി വിശദീകരിച്ചു.

യുദ്ധം തകർക്കുന്നത് സംസ്കാരവും ചരിത്രവും കൂടിയാണെന്നാണ് ഈ കണക്കുകൾ ഓർമിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News