Thursday, January 23, 2025

ലോകത്ത് പലായനം ചെയ്യേണ്ടിവന്നവരുടെ എണ്ണം 100 ദശലക്ഷം കടന്നെന്ന് ഐക്യരാഷ്ട്രസഭ അഭയാര്‍ഥി ഏജന്‍സി

അക്രമം, മനുഷ്യാവകാശ ലംഘനം, പീഡനം എന്നിവയെത്തുടര്‍ന്നു പലായനം ചെയ്യേണ്ടിവന്നവരുടെ എണ്ണം 100 ദശലക്ഷം കടന്നെന്ന് ഐക്യരാഷ്ട്രസഭ അഭയാര്‍ഥി ഏജന്‍സി. ആദ്യമായാണ് എണ്ണം 10 കോടി കടക്കുന്നത്.

യുക്രെയ്ന്‍ യുദ്ധമാണ് അഭയാര്‍ഥികളുടെ എണ്ണം ഇത്രയുമുയരാന്‍ കാരണമെന്ന് യുഎന്‍ റഫ്യൂജി ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി അറിയിച്ചു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ നിര്‍ബന്ധിതമായി നാടു വിടേണ്ടിവന്നവരുടെ എണ്ണം 90 ദശലക്ഷം പിന്നിട്ടു. എത്യോപ്യ, ബുര്‍ക്കിനോ ഫാസോ, മ്യാന്‍മര്‍, നൈജീരിയ, അഫ്ഗാനിസ്ഥാന്‍, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ സംഘര്‍ഷങ്ങളാണ് ഇതിനു പ്രധാന കാരണം.

റഷ്യന്‍ അധിനിവേശം തുടരുന്ന യുക്രെയ്‌നില്‍നിന്ന് 60 ലക്ഷം പേര്‍ക്ക് പലായനം ചെയ്യേണ്ടിവന്നു. 80 ലക്ഷം പേര്‍ രാജ്യത്തിനകത്തുതന്നെ അഭയാര്‍ഥികളായെന്നും ഗ്രാന്‍ഡി പറയുന്നു.

 

Latest News