വേനല്‍ച്ചൂട് ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗരേഖയിറക്കി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് മാര്‍ഗരേഖകള്‍ പുറത്തിറക്കിയത്.
ഉഷ്ണക്കാറ്റിനും ചൂടിനുമെതിരേ ബോധവത്കരണം നല്‍കുന്നതിനും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനും ജില്ല, സംസ്ഥാനതല സമിതികള്‍ രൂപീകരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം നാലുവരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണം, ധാരാളം വെള്ളം കുടിച്ച് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തണം തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളാണ് കേന്ദ്രം പുറപ്പെടുവിച്ചത്.