Monday, February 24, 2025

ഇന്ത്യയിൽ പ്രതിദിനം രണ്ട് ക്രിസ്ത്യാനികൾ വീതം ആക്രമിക്കപ്പെടുന്നുവെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് റിപ്പോർട്ട്

ഇന്ത്യയിൽ പ്രതിദിനം കുറഞ്ഞത് രണ്ട് ക്രിസ്ത്യാനികളെങ്കിലും ആക്രമിക്കപ്പെടുന്നുവെന്ന് എക്യുമെനിക്കൽ ഗ്രൂപ്പായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം റിപ്പോർട്ട് ചെയ്തു. ഡിസംബർ 14 -നാണ് ഇത് സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് ഫോറം പുറത്തുവിട്ടത്.

“2014 മുതൽ നമ്മുടെ രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരായ അക്രമങ്ങൾ കുത്തനെ വർധിച്ചുവരുന്നു. വേൾഡ് വാച്ചിന്റെ ഓപ്പൺ ഡോർസ്, ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്ന ഏറ്റവും മോശമായ പതിനൊന്നാമത്തെ രാജ്യമായി ഇന്ത്യയെ വിലയിരുത്തുന്നു” – യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2015 ജനുവരി 19 -ന് ടോൾ ഫ്രീ ഹെൽപ് ലൈൻ സേവനം (1-800-208-4545) സ്ഥാപിച്ച ഫോറത്തിന്, ഈ വർഷം നവംബർ വരെ 23 സംസ്ഥാനങ്ങളിൽനിന്ന് ക്രിസ്ത്യാനികൾക്കെതിരായ 687 അക്രമസംഭവങ്ങളുടെ റിപ്പോർട്ടുകൾ ലഭിച്ചു.

2014 -ൽ 147, 2015 -ൽ 177, 2016 -ൽ 208, 2017 -ൽ 240, 2018 -ൽ 292, 2019 -ൽ 328, 2020 -ൽ 279, 2020 -ൽ 279, 2021 -ൽ 505, എന്നിങ്ങനെ 147 സംഭവങ്ങളാണ് ഹെൽപ്  ലൈനിൽ ലഭിച്ചത്. ഈ വർഷത്തെ ആകെ, 531 സംഭവങ്ങൾ നാല് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലായിട്ടാണ് സംഭവിച്ചിരിക്കുന്നത്. 287 അക്രമസംഭവങ്ങൾ ഉത്തർപ്രദേശിലും ഛത്തീസ്ഗഢിൽ 148, ജാർഖണ്ഡ് 49, ഹരിയാന 47 എന്നിങ്ങനെയാണ് സംസ്ഥാനംതിരിച്ചുള്ള അക്രമസംഭവങ്ങൾ. അതേസമയം, മധ്യപ്രദേശിൽ 35, കർണ്ണാടകയിൽ 21, പഞ്ചാബിൽ 18, ബിഹാറിൽ 14, ഗുജറാത്ത്, തമിഴ്‌നാട്, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ എട്ടുവീതവും രാജസ്ഥാനിലും ഒറീസയിലും ഏഴുവീതവും ഡൽഹിയിലും മഹാരാഷ്ട്രയിലും ആറുവീതവും മഹാരാഷ്ട്രയിൽ നാലുവീതവും സംഭവങ്ങൾ രേഖപ്പെടുത്തി. ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ, ഹിമാചൽപ്രദേശ്, അസം എന്നിവിടങ്ങളിൽ 2, ആന്ധ്രാപ്രദേശ്, ഗോവ, ചണ്ഡീഗഡ്, ദാമൻ & ദിയു എന്നിവിടങ്ങളിൽ ഒന്ന് വീതം അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

“ഇന്ത്യയിലുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട മിക്കവാറും എല്ലാ സംഭവങ്ങളിലും, മതതീവ്രവാദികൾ ഉൾപ്പെടുന്ന വിജിലന്റ് ജനക്കൂട്ടം ഒന്നുകിൽ പ്രാർഥനാസമ്മേളനത്തിൽ കയറുകയോ, നിർബന്ധിത മതപരിവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നതായി അവർ വിശ്വസിക്കുന്ന വ്യക്തികളെ വളയുകയോ ചെയ്യുന്നതായി കണ്ടിട്ടുണ്ട്. നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പൊലീസിന് കൈമാറുന്നതിനുമുമ്പ്, ശിക്ഷാവിധിയോടെ, അത്തരം ജനക്കൂട്ടം ആളുകളെ ഭീഷണിപ്പെടുത്തുകയോ, ശാരീരികമായി ആക്രമിക്കുകയോ ചെയ്യുന്നു. പലപ്പോഴും പൊലീസ് സ്റ്റേഷനുകൾക്കുപുറത്ത് ഇവർ വർഗീയ മുദ്രാവാക്യം വിളിക്കുന്നു. അവിടെ പൊലീസ് നിശ്ശബ്ദകാഴ്ചക്കാരായി നിൽക്കുന്നു” – ഫോറം പ്രസ്താവന വെളിപ്പെടുത്തുന്നു.

2022 -ൽ ഛത്തീസ്ഗഡിൽ 1000 -ത്തിലധികം ആദിവാസി ക്രിസ്ത്യാനികൾ കുടിയിറക്കപ്പെട്ടു. 175 പേർ കൊല്ലപ്പെടുകയും 1000 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത മണിപ്പൂരിൽ ഏറ്റവും വലിയ അക്രമമാണ് ഈ വർഷം നടന്നത്. വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനത്ത് നിന്ന് 5,000 -ലധികം തീവയ്പ്പ്  കേസുകളിലായി 254 പള്ളികൾ അഗ്നിക്കിരയാക്കുകയും നശിപ്പിക്കുകയും ചെയ്തു.

“അക്രമികൾ അഭിമുഖീകരിക്കുന്ന ശിക്ഷാനടപടിയെ അന്താരാഷ്ട്രതലത്തിൽ വ്യാപകമായി അപലപിച്ചിട്ടും, ദേശീയ-സംസ്ഥാന സർക്കാരുകൾ നീതി ഉറപ്പാക്കാൻ കാര്യമായൊന്നും ചെയ്തിട്ടില്ല” – ഫോറം പറയുന്നു.

Latest News