Friday, April 18, 2025

യുക്രൈനില്‍ നിന്ന് ഒരു ലക്ഷത്തിലധികം അഭയാര്‍ത്ഥികളെ സ്വീകരിക്കുമെന്ന് അമേരിക്ക

യുക്രൈനില്‍ നിന്നുള്ള ഒരു ലക്ഷത്തിലധികം അഭയാര്‍ത്ഥികളെ സ്വീകരിക്കുമെന്ന് അമേരിക്ക. യുദ്ധക്കെടുതി അനുഭവിക്കുന്നവര്‍ക്ക് മാനുഷിക സഹായം നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ച് 11ന് ഫിലാഡല്‍ഫിയയില്‍ നടന്ന ഡെമോക്രാറ്റിക് സഹപ്രവര്‍ത്തകരുടെ യോഗത്തിലും യക്രൈനിയന്‍ അഭയാര്‍ത്ഥികളെ തങ്ങള്‍ ഇരു കൈകളും നീട്ടി സ്വീകരിക്കുമെന്ന് ബൈഡന്‍ സൂചിപ്പിച്ചിരുന്നു.

വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി എന്നിവരും സമാനമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

അഭയാര്‍ത്ഥികള്‍ക്ക് യൂറോപ്പില്‍ സംരക്ഷണമില്ലെങ്കില്‍ അവരെ അമേരിക്കയിലേക്കു കൊണ്ടുവരാന്‍ ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് യുഎസ് വിദേശകാര്യ വകുപ്പ് പറഞ്ഞത്. അമേരിക്കയിലേക്കുള്ള പുനരധിവാസം പെട്ടെന്നുള്ള പ്രക്രിയയല്ലെന്നത് സൂചിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ഈ പ്രസ്താവന.

 

Latest News