സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ക്കു പകരം മുഖ്യമന്ത്രിക്കു ചാന്‍സലറിന്റെ പദവി നല്‍കുന്നതിനുള്ള ബില്‍ ബംഗാള്‍ നിയമസഭ പാസാക്കി.
പ്രതിപക്ഷമായ ബിജെപിയുടെ എതിര്‍പ്പിനിടയിലും 294 അംഗസഭയില്‍ 182 പേരുടെ പിന്തുണയോടെ ദി വെസ്റ്റ് ബംഗാള്‍ യൂണിവേഴ്‌സിറ്റി ലോ (ഭേദഗതി ) ബില്‍ 2022 നിയമമായി മാറുകയായിരുന്നു.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സര്‍വകലാശാലകളില്‍ മുഖ്യമന്ത്രി ചാന്‍സലറാകുന്നതില്‍ തെറ്റില്ലെന്ന് വിദ്യാഭ്യാസമന്ത്രി ബ്രത്യ ബസു പറഞ്ഞു.