Thursday, April 3, 2025

ഗവർണറുടെ നോട്ടീസിന് വി.സിമാർ വിശദീകരണം നൽകി

പുറത്താക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടീസിന് വിശദീകരണം നൽകി വൈസ് ചാൻസലർമാർ. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ പത്ത് വിസിമാർക്കാണ് ഗവർണർ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം പുറത്തായ സാങ്കേതിക സർവകലാശാല വിസി. എം. എസ് രാജശ്രീ ഒഴികെ എല്ലാ വിസിമാരും വിശദീകരണം നൽകി.

കാലടി സർവകലാശാല വി.സി എം.വി നാരായണൻ ഉൾപ്പെടെയുള്ളവർ നേരിട്ട് ഹിയറിങ്ങിന് എത്താനും താത്പര്യം പ്രകടിപ്പിച്ചു. ഹിയറിങ് കൂടി കഴിഞ്ഞ ശേഷമാകും വിഷയത്തിൽ ഗവർണർ നടപടി സ്വീകരിക്കുക. യു.ജി.സി. ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരിൽ സാങ്കേതിക സർവകലാശാല വി.സിയെ സ്ഥാനത്തുനിന്ന് മാറ്റിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവർണർ വി.സിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.

നംവംബർ മൂന്നുവരെയായിരുന്നു ആദ്യം വിശദീകരണം നൽകാനുള്ള കാലാവധി നിശ്ചയിച്ചിരുന്നത്. പിന്നീട് നവംബർ ഏഴുവരെ സമയം നീട്ടി.

Latest News