Thursday, January 23, 2025

അജ്ഞാത രോഗം: ഇക്വഡോറിൽ എട്ട് മരണം

അജ്ഞാത രോഗത്തെ തുടർന്ന് ഇക്വഡോറിലെ ഗിനിയയിൽ എട്ടു പേർ മരിച്ചതായി റിപ്പോർട്ടുകൾ. സംഭവം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ 200ൽ അധികം ആളുകളെ ക്വറന്റൈനിൽ പ്രവേശിപ്പിച്ചു. രോഗവ്യാപനം തടയാൻ വേണ്ട നടപടികൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രി മിതോഹ ഒൻഡോ അയേകബ വ്യക്തമാക്കി.

‘എബോള രോഗത്തെ പോലെ തലച്ചോറിനെ ബാധിക്കുന്ന ഒരു തരം രോഗമാണ് ഇത്, രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ പുരോഗമിക്കുകയാണ്”. അയേകബ പറഞ്ഞു. രോഗം ബാധിച്ചവരുമായി ബന്ധമുള്ള രണ്ട് ഗ്രാമങ്ങളിൽ സഞ്ചാര സ്വാതന്ത്രം നിയന്ത്രിച്ചിട്ടുണ്ട്. കൂടാതെ കോൺടാക്റ്റ് ട്രെയ്‌സിംഗ് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത എട്ട് പേർക്കാണ് രോഗം ബാധിച്ചു മരണപെട്ടതെന്നാണ് പ്രാഥമിക കണ്ടെത്തൽ. കൂടുതൽ സ്ഥിരീകരണത്തിനായി സാമ്പിളുകൾ ഇക്വഡോറിന്റെ അയൽരാജ്യമായ ഗാബോണിലേക്ക് അയച്ചു.

സംഭവത്തിന്‌ പിന്നാലെ അയൽ രാജ്യമായ കാമറൂണിലും ജാഗ്രതാ നിർദ്ദേശം നൽകി.
ലോകാരോഗ്യ സംഘടനയുടെയും (ഡബ്ല്യുഎച്ച്ഒ), അറ്റ്ലാന്റ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ എന്നിവയിൽ നിന്നുള്ള വിദഗ്ധരുടെയും പിന്തുണയോടെ അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്നും, പകർച്ചവ്യാധി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും കാമറൂൺ ആരോഗ്യമന്ത്രി മനൗദ കൂട്ടിച്ചേർത്തു. അതേസമയം, മൂക്കിൽ നിന്നുള്ള രക്തസ്രാവം, പനി, സന്ധി വേദന, മറ്റ് അസുഖങ്ങൾ എന്നിവയാണ് രോഗ ലക്ഷണങ്ങളെന്ന് ജില്ലാ ആരോഗ്യ മേധാവി പ്രസ്‌താവനയിൽ പറഞ്ഞു.

Latest News