Monday, November 25, 2024

കേരള സര്‍ക്കാര്‍ ഓഫീസിലും ഇനി യുപിഐ സേവനം; ഉത്തരവിറക്കി ധനവകുപ്പ്

സര്‍ക്കാര്‍ ഓഫിസുകളില്‍ പോവുമ്പോള്‍ ഇനി പണം കയ്യില്‍ കരുതേണ്ട. ഇനി യുപിഐ വഴി പണം നല്‍കാനാവും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള യുപിഐ മാര്‍ഗങ്ങളിലൂടെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ജനങ്ങളില്‍ നിന്ന് പണം സ്വീകരിക്കാമെന്നാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്.

ഇതിനായി സര്‍ക്കാര്‍ ഓഫിസുകളില്‍ ക്യു ആര്‍ കോഡ് പ്രദര്‍ശിപ്പിക്കാം. സ്വീകരിക്കുന്ന പണം ട്രഷറിയില്‍ എത്തിക്കാനുള്ള സാങ്കേതിക ക്രമീകരണം വകുപ്പുകള്‍ ഒരുക്കണം. 2018ല്‍ ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പല വകുപ്പുകളും ഇപ്പോഴും പണമായാണ് ഫീസുകളും മറ്റും സ്വീകരിക്കുന്നത്. ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ച് പണം സ്വീകരിക്കാന്‍ എല്ലാ വകുപ്പുകളും നിര്‍ബന്ധമായും പോയിന്റ് ഓഫ് സെയില്‍ മെഷീന്‍ സ്ഥാപിക്കണമെന്ന 2018ലെ വ്യവസ്ഥ സര്‍ക്കാര്‍ നീക്കി.

Latest News