യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. അനിമേഷ് പ്രധാന്‍ രണ്ടാം റാങ്കും ഡി. അനന്യാ റെഡ്ഡി മൂന്നാം റാങ്കും കരസ്ഥണ്ടമാക്കി.
മലയാളിയായ സിദ്ധാര്‍ഥ് രാംകുമാറിനാണ് നാലാം റാങ്ക്. അഞ്ചാം ശ്രമത്തിലാണ് സിദ്ധാര്‍ഥ് വന്‍ നേട്ടം കൈവരിച്ചത്. കഴിഞ്ഞ തവണ ഐപിഎസ് ലഭിച്ച സിദ്ധാര്‍ഥ് നിലവില്‍ ഹൈദരാബാദില്‍ പരിശീലനത്തിലാണ്. 121-ാം റാങ്കായിരുന്നു കഴിഞ്ഞ തവണ ലഭിച്ചത്.
ഇത്തവണ പരീക്ഷ എഴുതിയത് വീട്ടുകാര്‍ അറിയാതെയാണ്. ഫലം വന്നശേഷം മറ്റ് പലരും വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞതെന്ന് വീട്ടുകാര്‍ പ്രതികരിച്ചു.
സിദ്ധാര്‍ഥിന്റെ അച്ഛന്‍ രാംകുമാര്‍ ചിന്മയ കോളജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പലാണ്. സഹോദരന്‍ ആദര്‍ശ് കുമാര്‍ ഹൈക്കോടതിയില്‍ വക്കീലാണ്.
നിരവധി മലയാളികള്‍ റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. വിഷ്ണു ശശികുമാര്‍ (31ാം റാങ്ക്), അര്‍ച്ചന പി.പി (40ാം റാങ്ക്), രമ്യ ആര്‍ ( 45ാം റാങ്ക്), ബിന്‍ജോ പി.ജോസ് (59ാം റാങ്ക്), പ്രശാന്ത് എസ് (78ാം റാങ്ക്), ആനി ജോര്‍ജ് (93ാം റാങ്ക്), ജി.ഹരിശങ്കര്‍ (107ാം റാങ്ക്), ഫെബിന്‍ ജോസ് തോമസ് (133ാം റാങ്ക്), വിനീത് ലോഹിദാക്ഷന്‍ (169ാം റാങ്ക്), മഞ്ജുഷ ബി .ജോര്‍ജ് (195ാം റാങ്ക്), അനുഷ പിള്ള (202 റാങ്ക്), നെവിന്‍ കുരുവിള തോമസ് (225ാം റാങ്ക്), തുടങ്ങിയവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍.