ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ കേരളത്തില്‍ നഗരമേഖലകളിലെ തൊഴിലില്ലായ്മ 10.3 ശതമാനമായി ഉയര്‍ന്നു. ദേശീയ തലത്തില്‍ തൊഴിലില്ലായ്മയില്‍ രണ്ടാം സ്ഥാനത്താണ് കേരളം. ജൂലായ്-സെപ്റ്റംബര്‍ ത്രൈമാസത്തില്‍ 9.2 ശതമായിരുന്നതാണ് ഈ നിലയ്ക്ക് ഉയര്‍ന്നത്.
ഓരോ ത്രൈമാസവും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയം പുറത്തിറക്കുന്നതാണ് ഈ കണക്ക്. ഈ വര്‍ഷത്തെ ത്രൈമാസ കണക്ക് അടുത്ത മാസമേ പ്രസിദ്ധീകരിക്കൂ. തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ ഹിമാചല്‍പ്രദേശി ലാണ് (12.3%). ഏറ്റവും കുറവ് ഹരിയാനയില്‍ (3.1%).
ഏപ്രില്‍-ജൂണില്‍ കേരളത്തിലെ നിരക്ക് 10 ശതമാനമായിരുന്നു. ജനുവരി- മാര്‍ച്ചില്‍ 9.7 ശതമാനവും. രാജ്യമാകെ നഗരമേഖലകളിലെ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമാണ്. ജൂലായ്- സെപ്റ്റംബറില്‍ ഇത് 6.6 ശതമാനമായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ നിരക്ക് ഇപ്രകാരമാണ്: തമിഴ്‌നാട് (6.7%), കര്‍ണാടക (3.6%), ആന്ധ്രപ്രദേശ് (8%).