Monday, November 25, 2024

ലെബനൻ-ഇസ്രായേൽ അതിർത്തിയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎസും സഖ്യകക്ഷികളും

ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം രൂക്ഷമായതിനെ തുടർന്ന് ലെബനനിൽ താൽക്കാലിക വെടിനിർത്തലിന് ആഹ്വാനവുമായി അമേരിക്കയും സഖ്യ കക്ഷികളും. 21 ദിവസത്തെ വെടിനിർത്തലിനാണ് യുഎസ്, യുകെ, ഇയു ഉൾപ്പെടെയുള്ള സഖ്യ കക്ഷികൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലിയിൽ ലോക നേതാക്കളുടെ യോഗത്തെ തുടർന്നായിരുന്നു സഖ്യകക്ഷികൾ സംയുക്ത പ്രസ്താവനയിറക്കിയത്.

യുഎസ്, ഓസ്‌ട്രേലിയ, കാനഡ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യുകെ, ഖത്തർ എന്നീ രാജ്യങ്ങളാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചത്. ശത്രുത അസഹനീയമാണ് എന്ന് പറയുകയും വിശാലമായ പ്രാദേശിക വർദ്ധനവിൻ്റെ അസ്വീകാര്യമായ അപകടസാധ്യത ചൂണ്ടിക്കാണിക്കുകയും ചെയ്‌ത സംയുക്ത പ്രസ്താവനയിലാണ് സഖ്യ കക്ഷികൾ വെടിനിർത്തൽ ആവശ്യപ്പെട്ടത്. പൗരൻമാരെ അവരുടെ വീടുകളിലേക്ക് മടങ്ങാൻ പ്രാപ്തരാക്കുന്ന സുരക്ഷയും സുരക്ഷയും ഉറപ്പാക്കുന്ന ഒരു ഒത്തുതീർപ്പിനുള്ള സമയമാണിതെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ യോഗത്തിൽ പറഞ്ഞിരുന്നു.

ഹിസ്ബുള്ളയെ ലക്ഷ്യമാക്കി ലെബനനിലെ വ്യാപകമായ വ്യോമാക്രമണം അവർക്ക് “ശത്രു പ്രദേശത്തേക്ക് പ്രവേശിക്കാൻ” വഴിയൊരുക്കുമെന്ന് ഇസ്രായേൽ സൈനിക മേധാവി ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രായേൽ ആക്രമണം ശക്തമാക്കിയത്. ലെബനനിലേക്കുള്ള ഒരു കര അധിനിവേശം ആസന്നമായേക്കാമെന്ന വിവരം ഒരു മുതിർന്ന വ്യക്തിയിൽ നിന്നുലഭിച്ചതായുള്ള ലെഫ്റ്റനൻ്റ് ജനറൽ ഹലേവിയുടെ പരാമർശങ്ങളും താത്കാലിക വെടിനിർത്തൽ എന്ന ആഹ്വാനത്തിലേയ്ക്ക് അമേരിക്കയെയും സഖ്യ കക്ഷികളെയും എത്തിച്ചു.

Latest News