യുക്രൈൻ – റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനായി യു എസും റഷ്യയും തമ്മിലുള്ള ചർച്ച ഇന്ന് റിയാദിൽ നടക്കും. യുക്രൈനിലെ സംഘർഷം അവസാനിപ്പിക്കുന്നതിനും അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുമുള്ള വഴികൾ ഇരുപക്ഷവും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിലും റഷ്യ – യു എസ് ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടെയുള്ള ഉന്നത യു എസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്ന് റഷ്യ അറിയിച്ചു. എന്നാൽ, യുക്രൈൻ അധികാരികളുടെ സാനിധ്യമില്ലാതെയാണ് ചർച്ച നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ടുതന്നെ ചർച്ചകളിൽ തങ്ങളുടെപേരിൽ ഒരു സമാധാന കരാറും ഉണ്ടാക്കാൻ കഴിയില്ലെന്ന് യുക്രൈൻ വാദിക്കുന്നുണ്ട്.