Sunday, November 24, 2024

ചിക്കന്‍ ഗുനിയ രോഗത്തിന് വാക്‌സിന്‍; അംഗീകാരം ലഭിച്ചു

ചിക്കന്‍ ഗുനിയ രോഗത്തിന് ലോകത്താദ്യമായി വാക്സിന്‍. ഇതിന് യു എസ് ആരോഗ്യ വിഭാഗം അംഗീകാരം നല്‍കി. ഇസ്‌ക്ചിക് എന്ന പേരിലായിരിക്കും വാക്സിന്‍ വിപണിയില്‍ ഇറക്കുക. യൂറോപ്പിലെ വാല്‍നേവ വാക്‌സിന്‍ കമ്പനിയാണ് ഇത് വികസിപ്പിച്ചത്.

ചിക്കുന്‍ഗുനിയയെ ‘ഉയര്‍ന്നു വരുന്ന ആഗോള ആരോഗ്യ ഭീഷണി’ എന്നാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ചൂണ്ടിക്കാട്ടുന്നത്. രോഗ വ്യാപന സാധ്യതയുള്ള 18 വയസിനും അതിന് മുകളില്‍ ഉള്ളവര്‍ക്കും വേണ്ടിയാണ് വാക്‌സിന് അംഗീകാരം നല്‍കിയതെന്ന് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ലോകത്ത് 50 ലക്ഷം പേര്‍ക്കാണ് ചിക്കന്‍ഗുനിയ രോഗം ബാധിച്ചത്.

 

Latest News