യുക്രെയ്‌ന് കൂടുതല്‍ ആധുധങ്ങള്‍ നല്‍കി യുഎസ്. എഫ് 16 വിമാനങ്ങള്‍ യുക്രെയ്ന്‍ ഉപയോഗിച്ചു തുടങ്ങിയതായി പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. റഷ്യയുമായി യുദ്ധം ആരംഭിച്ച് 29 മാസങ്ങള്‍ പിന്നിടുമ്പോഴാണ് അത്യാധുനിക വിമാനം യുഎസ് കൈമാറുന്നത്.
എഫ് 16 വിമാനം ഏറെനാളായുള്ള യുക്രെയ്‌ന്റെ ആവശ്യമായിരുന്നു. ‘എഫ് 16 വിമാനങ്ങള്‍ യുക്രെയ്‌നിലെത്തി. ഞങ്ങള്‍ രാജ്യത്തിനുവേണ്ടി അത് ഉപയോഗിച്ചു തുടങ്ങി. വൊളോഡിമിര്‍ സെലന്‍സ്‌കി ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. വിമാനം ലഭിക്കാന്‍ സഹായിച്ച സഖ്യകക്ഷികളോട് സെലന്‍സ്‌കി നന്ദി അറിയിച്ചു. എത്ര വിമാനങ്ങളാണ് യുക്രെയ്‌ന് ലഭിച്ചതെന്ന് വ്യക്തമല്ല.
റഷ്യയെ നേരിടാന്‍ ശക്തമായ ആയുധങ്ങള്‍ നല്‍കണമെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് െസലന്‍സ്‌കി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ എഫ് 16 വിമാനങ്ങള്‍ ലഭിക്കുമെന്നാണ് യുക്രെയ്‌ന്റെ പ്രതീക്ഷ. പൈലറ്റുമാരുടെ പരിശീലനം ആരംഭിച്ചു. സോവിയറ്റ് യൂണിയന്‍ കാലത്തെ പഴകിയ വിമാനങ്ങളാണ് യുക്രെയ്‌ന് ഉണ്ടായിരുന്നത്.