ഇസ്രായേല്‍ നടത്തിയ ഓപ്പറേഷനില്‍ ഹമാസിന്റെ ഉന്നത കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി യുഎസ്. കഴിഞ്ഞയാഴ്ച ഹമാസ് ഗ്രൂപ്പിന്റെ മൂന്നാമത്തെ കമാന്‍ഡറിനെ ഇസ്രായേല്‍ വധിച്ചതായാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയത്.
ഹമാസിന്റെ മൂന്നാമത്തെ കമാന്‍ഡര്‍ മര്‍വാന്‍ ഇസയാണ് കഴിഞ്ഞയാഴ്ച ഇസ്രായേല്‍ ഓപ്പറേഷനില്‍ കൊല്ലപ്പെട്ടത്. ഗാസയില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രായേല്‍ നേരത്തെ പറഞ്ഞെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നില്ല.
ഹമാസിന്റെ മുതിര്‍ന്ന കമാന്‍ഡര്‍മാരുള്‍പ്പെടെ 1000 ഹമാസ് പോരാളികളെ ഇസ്രായേല്‍ സേന വധിക്കുകയും ചെയ്തതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ പറഞ്ഞു. ബാക്കിയുള്ള മുന്‍നിര നേതാക്കള്‍ ഒളിവിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 9-10 തീയതികളില്‍ സെന്‍ട്രല്‍ ഗാസയിലെ ഒരു ഭൂഗര്‍ഭ വളപ്പില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇസയെ ലക്ഷ്യം വച്ചതായി മാര്‍ച്ച് 11 ന് ഇസ്രായേല്‍ സൈന്യം പറഞ്ഞിരുന്നു.