ഗര്‍ഭച്ഛിദ്ര ഗുളികയായ മൈഫെപ്രിസ്റ്റോണിന് അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം നിര്‍ത്തിവയ്ക്കാന്‍ യുഎസ് കോടതിയുടെ നിര്‍ദ്ദേശം. കഴിഞ്ഞ വർഷത്തെ സുപ്രീം കോടതിയുടെ സുപ്രധാന വിധി ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെതിരായ കേസിലാണ് കോടതിയുടെ ഇടപെടല്‍.
യുഎസില്‍ ഗര്‍ഭച്ഛിദ്രത്തിനായി ആളുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് മൈഫെപ്രിസ്റ്റോണാണ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ കണക്കുകൾ പ്രകാരം 5.6 ദശലക്ഷം ആളുകളാണ് ഈ മരുന്നിന്റെ ഉപഭോക്താക്കൾ. ഇക്കാരണത്താലാണ് മൈഫെപ്രിസ്റ്റോണിനുളള സര്‍ക്കാര്‍ അനുമതി യുഎസ് കോടതി സ്റ്റേ ചെയ്തത്. രാജ്യത്തു സമ്പൂര്‍ണ്ണ ഗര്‍ഭച്ഛിദ്ര നിരോധനത്തിനുള്ള ഏറ്റവും പുതിയ ചുവടുവയ്പ്പുകൂടിയാണ് ഇത്. അതേസമയം, അപ്പീൽ നൽകുന്നതിനായി ഒരാഴ്ച സമയവും കോടതി അനുവദിച്ചിട്ടുണ്ട്.
2022 ജൂണിലാണ് രാജ്യത്തു ഗര്‍ഭച്ഛിദ്രത്തിനുള്ള നിയമപരമായ അവകാശം എടുത്തുകളഞ്ഞത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇതു തുടര്‍ന്നു വന്നതിനാലാണ് കോടതിയുടെ ഇടപെടല്‍.