യുഎസിലെ എച്ച് 1ബി വിസയുള്ളവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയത് കാനഡ. വര്‍ക്ക് പെര്‍മിറ്റ് സ്ടീം എന്ന പുതിയ വിസ സൃഷ്ടിച്ചുകൊണ്ട് ഇന്ത്യക്കാരായ ഐ.ടി പ്രൊഫഷനലുകളെ രാജ്യത്തെത്തിക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. ജൂലൈ 16 മുതല്‍ ഇതിനായി അപേക്ഷകള്‍ ക്ഷണിക്കുമെന്ന് കുടിയേറ്റ മന്ത്രി ഷോണ്‍ ഫ്രേസര്‍ അറിയിച്ചു.
“ലോകത്തെ ഒന്നാംകിട ഐ.ടി വിദഗ്ധര്‍ക്കെല്ലാം കാനഡയില്‍ അവസരമൊരുക്കുന്ന പ്രത്യേക ഇമിഗ്രേഷന്‍ സ്ടീം വര്‍ഷാവസാനത്തോടെ വികസിപ്പിക്കാനാണ് സര്‍ക്കര്‍ ശ്രമം” – ഫ്രേസര്‍ പറഞ്ഞു. അംഗീകൃത അപേക്ഷകര്‍ക്ക് മൂന്നു വര്‍ഷം വരെ പുതിയ രീതിയിലൂടെ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ക്ക് പെര്‍മിറ്റ് സ്ടീം നിലവില്‍ വരുന്നതോടെ എച്ച് 1ബി വിസയുള്ളവരുടെ കുടുംബാംഗങ്ങള്‍ക്ക് മറ്റു നടപടികള്‍ ഒഴിവാക്കി രാജ്യത്ത് ജോലി ചെയ്യുന്നതിനും പഠിക്കുന്നതിനും അവസരം ലഭിക്കും.