അമേരിക്കയില്‍ 89 ശതമാനം ഐടി ജീവനക്കാരും 2024ല്‍ ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്ന ഭീതിയിലെന്ന് പഠനം. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് വിദ്യാഭ്യാസ കമ്പനിയായ അതോറിറ്റി ഹാക്കര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ടെക് വ്യവസായത്തിലെ 54.58 ശതമാനം ജീവനക്കാരും ജോലി നഷ്ടമാകുമെന്ന ആശങ്കയിലാണ്.
ഐടി സേവനം-ഡാറ്റാ വിഭാഗത്തിലെ ജീവനക്കാരില്‍ 89.66 ശതമാനവും സോഫ്റ്റ്വെയര് ഡെവലപ്മെന്റ് വിഭാഗത്തിലെ 74.42 ശതമാനവും ജോലി സുരക്ഷയുമായി ബന്ധപ്പെട്ട് ഉല്‍ക്കണ്ഠ അനുഭവിക്കുകയാണെന്ന് പഠനത്തില്‍ പറയുന്നു. നിര്‍മിത ബുദ്ധിയുടെ ഉപയോഗമാണ് ആശങ്കയുണ്ടാക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 72.42 ശതമാനം ജീവനക്കാരും നിര്‍മിത ബുദ്ധി തങ്ങളുടെ ജോലിയില്‍ ആഘാതമുണ്ടാക്കുമെന്ന് കരുതുന്നുണ്ട്.
അമേരിക്കയില്‍ 2024- ഫെബ്രുവരിവരെ ഏകദേശം 193 കമ്പനികള്‍ 50,000 ജീവനക്കാരെ പിരിച്ചുവിട്ടു. മാര്‍ച്ചില്‍ ഇതുവരെ ഏഴ് കമ്പനികള്‍ 500 ഓളം ജീവനക്കാരെയും പിരിച്ചുവിട്ടു.