Saturday, May 24, 2025

ഹാർവാർഡിൽ വിദേശവിദ്യാർഥികളെ വിലക്കുന്നതിൽനിന്ന് ട്രംപ് ഭരണകൂടത്തെ തടഞ്ഞ് യു എസ് ജഡ്ജി

ഹാർവാർഡ് സർവകലാശാലയ്ക്ക് വിദേശവിദ്യാർഥികളെ ചേർക്കാനുള്ള അധികാരം റദ്ദാക്കുന്നതിൽനിന്ന് ട്രംപ് ഭരണകൂടത്തെ തടഞ്ഞ് യു എസ് ഫെഡറൽ ജഡ്ജി. മുൻ യു എസ് പ്രസിഡന്റ് ബരാക് ഒബാമ നിയമിച്ച യു എസ് ജില്ലാ ജഡ്ജി അലിസൺ ബറോസ് ആണ് നയം നിർത്തിവച്ചുകൊണ്ട് ഒരു താൽക്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാം (SEVP) പ്രകാരമുള്ള ഹാർവാർഡിന്റെ സർട്ടിഫിക്കേഷൻ റദ്ദാക്കുന്നതിൽനിന്ന് ട്രംപ് ഭരണകൂടത്തെ ഈ കോടതിവിധി തടയുന്നു. അതേസമയം ഈ ഉത്തരവ്, യു എസ് സർവകലാശാലയിലേക്ക് പഠനവിസയിലെത്തുന്ന അന്താരാഷ്ട്ര വിദ്യാർഥികളെ സ്വീകരിക്കാൻ അനുവദിക്കുകയും ചെയ്യുന്നു.

സർവകലാശാലയിലും ഏഴായിരത്തിലധികം വിസ ഉടമകൾക്കും ആയിരക്കണക്കിന് അന്താരാഷ്ട്ര വിദ്യാർഥികൾക്കും താൽക്കാലിക ആശ്വാസം നൽകുന്ന ഒരു ഉത്തരവാണിത്. 389 വർഷത്തെ പഴക്കമുണ്ട് ഹാർവാർഡ് യൂണിവേഴ്സിറ്റിക്ക്. ഈ അധ്യയനവർഷത്തിൽ ഹാർവാർഡിൽ ഏകദേശം 6,800 അന്താരാഷ്ട്ര വിദ്യാർഥികളാണ് ചേർന്നിരിക്കുന്നത്. ഇത് മൊത്തം പ്രവേശനത്തിന്റെ 27 ശതമാനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News