യുഎസ് സെൻട്രൽ കമാൻഡ് സേന വ്യാഴാഴ്ച നടത്തിയ കൃത്യമായ ആക്രമണത്തിൽ ഐസിസ് നേതാവ് അബു യൂസിഫിനെ വധിച്ചു. പേര് വെളിപ്പെടുത്താത്ത മറ്റൊരു ഐസിസ് പ്രവർത്തകനും ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് യുഎസ് സെൻട്രൽ കമാൻഡ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു പ്രഖ്യാപിച്ചു.
സെൻ്റ്കോം സേന സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഐസിസ് നേതാവ് കൊല്ലപ്പെട്ടു. ഡിസംബർ 19 ന്, U.S. സെൻട്രൽ കമാൻഡ് ഫോഴ്സസ് സിറിയയിലെ ഡേർ അസ് സാവർ പ്രവിശ്യയിൽ ഐസിസ് നേതാവ് അബു യൂസിഫ് എന്ന മഹ്മൂദിനെ ലക്ഷ്യമിട്ട് നടത്തിയ കൃത്യമായ വ്യോമാക്രമണത്തിലാണ് അയാൾ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അബു ഉൾപ്പെടെ രണ്ട് ഐസിസ് പ്രവർത്തകർ കൊല്ലപ്പെട്ടു.
“നേരത്തെ പറഞ്ഞതുപോലെ, മേഖലയിലെ സഖ്യകക്ഷികളുമായും പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുന്ന അമേരിക്ക, സിറിയയിലെ നിലവിലെ സാഹചര്യം മുതലെടുത്ത് ഐസിസിനെ വളരാൻ അനുവദിക്കില്ല”- സെൻറ്റ്കോം കമാൻഡർ മൈക്കൽ എറിക് കുരില്ല പറഞ്ഞു.