Monday, November 25, 2024

ഇറാഖിലും സിറിയയിലും നടത്തിയ ആക്രമണത്തിന് പിന്നാലെ യെമനിലും അമേരിക്കയുടെ സൈനിക നടപടി

യെമനിലെ ഹൂതികളുടെ ശക്തി കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും. ഇറാഖിലും സിറിയയിലും നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് യെമനിലും അമേരിക്കയുടെ സൈനിക നടപടി. ഇറാന്‍ ഭരണകൂടത്തിന്റെ പിന്തുണയുള്ള സായുധ സംഘങ്ങള്‍ അമേരിക്കയ്ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

ഇറാഖിലെയും സിറിയയിലെയും അമേരിക്കയുടെ സൈനികകേന്ദ്രങ്ങളില്‍ പല തവണ ഇറാന്‍ സംഘങ്ങള്‍ ആക്രമണം നടത്തി. ചെങ്കടലില്‍ കപ്പലുകളെ തുടര്‍ച്ചയായി ആക്രമിച്ചു. ഈ സാഹചര്യത്തിലാണ് അമേരിക്ക ശക്തമായ തിരിച്ചടി തുടങ്ങിയത്.ഇന്നലെ ഇറാഖിലും സിറിയയിലും 85 കേന്ദ്രങ്ങളില്‍ യുഎസ് സേന ആക്രമണം നടത്തിയിരുന്നു. നാല്പതിലേറെ പേര്‍ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇന്ന് യെമനിലെ 35 കേന്ദ്രങ്ങളിലെ വ്യോമാക്രമണം.

ഹൂതികളുടെ മിസൈല്‍ റഡാര്‍ കേന്ദ്രങ്ങള്‍ തകര്‍ന്നുവെന്നാണു റിപ്പോര്‍ട്ട്. ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഹൂതികള്‍ പ്രതികരിച്ചു. കഴിഞ്ഞ ആഴ്ച ജോര്‍ദാന്‍ സിറിയ അതിര്‍ത്തിയില്‍ ഇറാന്‍ സംഘങ്ങള്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാന്‍ സായുധ സംഘങ്ങളുടെ ഭീഷണി ഒഴിയും വരെ ആക്രമണം തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Latest News