സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാകിസ്താനുള്ള ധനസഹായം ഇരട്ടിയാക്കി അമേരിക്ക. മുന്‍പ് 39 മില്യണ്‍ യുഎസ് ഡോളറുണ്ടായിരുന്ന സഹായം 82 മില്യണായാണ് അമേരിക്ക വര്‍ദ്ധിപ്പിച്ചത്.
യുഎസ് സ്റ്റേറ്റ് മീഡിയ ഇറക്കിയ പത്രക്കുറിപ്പിലൂടെയാണ് അമേരിക്ക ഇക്കാര്യം വ്യക്തമാക്കിയത്. ഈ സഹായം പാകിസ്താനിലെ ഭരണസംവിധാനങ്ങളെയും സാമൂഹിക സാഹചര്യങ്ങളെയും മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി.
പ്രളയവും സാമ്പത്തിക പ്രതിസന്ധികളും മൂലം കടക്കെണിയിലായ പാകിസ്താന് സാമ്പത്തിക സഹായം ലഭിക്കാനുള്ള നെട്ടോട്ടത്തിലാണ്. വിദേശനാണ്യ ശേഖരം ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലായതിനാല്‍ അന്താരാഷ്ട്ര നാണ്യനിധിയില്‍ നിന്നും വായ്പകള്‍ ലഭിക്കാനും തടസ്സങ്ങളുണ്ട്. ഇതിനിടയ്ക്ക് ലഭിക്കുന്ന വിവിധ രാജ്യങ്ങളുടെ സഹായങ്ങളാണ് പാകിസ്താന്റെ ആകെയുള്ള പ്രതീക്ഷ.