റഷ്യ-യുക്രൈൻ സമാധാന കരാറിൽ ഉടൻ പുരോഗതി ഉണ്ടായില്ലെങ്കിൽ മധ്യസ്ഥശ്രമത്തിൽ നിന്ന് അമേരിക്ക പിന്മാറുമെന്ന് മുന്നറിയിപ്പ് നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും. “ഞങ്ങൾ അത് വേഗം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നു” – ട്രംപ് അറിയിച്ചു. ട്രംപിന്റെ പ്രസ്താവനകൾക്കു പിന്നാലെയാണ് അദ്ദേഹത്തിന്റെ ഉന്നത നയതന്ത്രജ്ഞനായ റൂബിയോയുടെയും പ്രസ്താവന വന്നത്.
ഇരുകക്ഷികൾക്കും ചർച്ചയുടെ പുരോഗതി കാണിക്കാൻ ഇനി വെറും ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. അത് സാധ്യമായില്ലെങ്കിൽ വാഷിംഗ്ടൺ മറ്റു തീരുമാനങ്ങളുമായി മുന്നോട്ടുപോകുമെന്നാണ് അദ്ദേഹം പറഞ്ഞത്.
“ഇനി കൂടുതൽ ആഴ്ചകളോ, മാസങ്ങളോ ഈ ശ്രമം ഞങ്ങൾ തുടരില്ല. അതിനാൽ ഇപ്പോൾ, വളരെ വേഗത്തിൽ തീരുമാനിക്കേണ്ടതുണ്ട്. അടുത്ത കുറച്ച് ആഴ്ചകളിൽ ഈ ചർച്ചകളിൽ എന്തെങ്കിലും സാധ്യമാകുമോ ഇല്ലയോ എന്ന് അറിയണം” – റൂബിയോ പാരീസിൽ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി, യുക്രൈനിൽ വളരെ വേഗം ഒരു സമാധാന കരാറിനുള്ള സാധ്യതകൾ അവ്യക്തമായി വർധിച്ചുവെന്ന് ട്രംപ് ഉദ്യോഗസ്ഥർ സമ്മതിച്ചിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാനുള്ള റഷ്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ വൈറ്റ് ഹൗസിൽ വർധിച്ചുവരുന്ന നിരാശയാണ് റൂബിയോയുടെ അഭിപ്രായങ്ങളിൽ പ്രതിഫലിക്കുന്നതെന്ന് മൂന്ന് യൂറോപ്യൻ നയതന്ത്രജ്ഞർ പറഞ്ഞു.