Tuesday, November 26, 2024

ഇസ്രായേലിലേക്ക് ബോംബുകള്‍ കയറ്റുമതി ചെയ്യാനൊരുങ്ങി യു.എസ്

ഇസ്രായേലിലേക്ക് വീണ്ടും ബോംബുകള്‍ കയറ്റുമതി ചെയ്യാനൊരുങ്ങി യു.എസ്. 500 പൗണ്ട് ബോംബുകളാണ് ഇസ്രായേലിലേക്ക് യു.എസ് കയറ്റുമതി ചെയ്യുക. എന്നാല്‍, 2,000 പൗണ്ട് ബോംബുകളുടെ കയറ്റുമതി തടഞ്ഞ നടപടിയില്‍ ബൈഡന്‍ ഭരണകൂടം പുനഃപരിശോധന നടത്തിയേക്കില്ല. ഗസ്സയിലെ ജനസാന്ദ്രത കൂടിയ മേഖലകളില്‍ ബോംബുകള്‍ പ്രയോഗിക്കുമെന്ന ആശങ്കയാണ് ഇതിന് പിന്നിലെന്ന് യു.എസ് ഭരണകൂടം വിശദീകരിച്ചു.

കൂടുതല്‍ ശക്തിയേറിയ 2000 പൗണ്ട് ബോംബുകള്‍ കയറ്റുമതി ചെയ്താല്‍ അത് റഫയില്‍ ഉള്‍പ്പടെ ഇസ്രായേല്‍ പ്രയോഗിക്കുമെന്ന് ആശങ്കയുണ്ടെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യു.എസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. വലിയ സ്‌ഫോടനമുണ്ടാക്കാന്‍ കഴിയുന്ന ബോംബുകളാണ് 2000 പൗണ്ടിന്റേത്. കോണ്‍ക്രീറ്റിനും മെറ്റലിനും വരെ കനത്ത നാശമുണ്ടാക്കാന്‍ ബോംബുകള്‍ക്ക് കഴിയും.

ഗാസ്സ നഗരമായ റാഫയില്‍ ആക്രമണം നടത്താനുള്ള ഇസ്രായേലിന്റെ നീക്കങ്ങളെ എതിര്‍ത്ത് രാജ്യത്തേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നത് യു.എസ് താല്‍ല,സ വല ാലികമായി നിര്‍ത്തിയിരുന്നു. ഒരു ദശലക്ഷത്തിലധികം ആളുകള്‍ മറ്റെവിടെയും പോകാന്‍ കഴിയാതെ അഭയം പ്രാപിക്ക ുന്ന റഫയില്‍ ഇസ്രായേല്‍ ഒരു വലിയ ഗ്രൗണ്ട് ഓപ്പറേഷന്‍ നടത്തേണ്ടതില്ലെന്നതാണ് യുഎസ് നിലപാടെന്ന് വിശദീകരിച്ചതിന് പിന്നാലൊണ് മെയ് മാസത്തില്‍ യു.എസ് ആയുധ കയറ്റുമതി നിര്‍ത്തിയത്.

1,800, 2,000 പൗണ്ട് (907കിലോ), 1700, 500 പൗണ്ട് ബോംബുകളും ഇസ്രായേലിലേക്ക് കയറ്റുമതി ചെയ്യാനായിരുന്നു യു.എസ് പദ്ധതി. എന്നാല്‍, റാഫയിലെ ഇസ്രായേലിന്റെ ആക്രമണത്തോടെ താല്‍ക്കാലികമായി യു.എസ് പദ്ധതി കോള്‍ഡ് സ്റ്റോറേജിലാക്കുകയായിരുന്നു. ഈ പദ്ധതിയാണ് ഇപ്പോള്‍ യു.എസ് വീണ്ടും പൊടിതട്ടിയെടുത്തിരിക്കുന്നത്.

 

Latest News