Monday, November 25, 2024

പ്രമേഹം ടൈപ്പ് ഒന്ന് നിയന്ത്രിക്കുന്നതിനുള്ള മരുന്നിന് അംഗീകാരം

മനുഷ്യരിൽ ഗുരുതരമായി മാറാൻ സാധ്യതയുളള ടൈപ്പ് വൺ പ്രമേഹം തടയുന്ന മരുന്നായ ടെപ്ലിസുമാബിന് അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ (എഫ്ഡിഎ) അംഗീകാരം. പ്രമേഹ രോഗ നിയന്ത്രണത്തിൽ ഈ മരുന്ന് നിർണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടൈപ്പ് 1 വിഭാഗത്തിൽ പെടുന്ന പ്രമേഹം വേഗത്തിൽ ബാധിക്കുന്നത് പാൻക്രിയാസിസിനെയാണ്. രോഗാവസ്ഥ മൂർഛിക്കുമ്പോഴാണ് ഇൻസുലിൻ ചികിത്സ ആവശ്യമായി വരുന്നത്. ടെപ്ലിസുമാബ് എന്ന ഇമ്യൂണോതെറാപ്പി പ്രമേഹം പാൻക്രിയാസിനെ ആക്രമിക്കുന്ന അവസരത്തിൽ ശരീരത്തിൽ പ്രതിരോധ സംവിധാനം തീർത്ത് പ്രമേഹം ശരീരത്തിൽ വരാനുളള സാധ്യത ഇല്ലാതാക്കുന്നുമെന്ന് വിദഗ്ദർ പറയുന്നു. കുട്ടികളിൽ ഇത്തരം പ്രമേഹം വരികയാണെങ്കിൽ പാൻക്രിയാസിന്റെ വലിപ്പം മുതിർന്നവരുടെ അത്ര തന്നെ വലുതാകുന്നു. എന്നാൽ ടെപ്ലിസുമാബിന്റെ ഉപയോഗത്തിലൂടെ ഇത് തടയാനാകുമെന്നാണ് വിദഗ്ദർ ചൂണ്ടികാട്ടുന്നത്.

ടൈപ്പ് 1 വിഭാഗത്തിൽ പെടുന്ന പ്രമേഹം വേഗത്തിൽ ബാധിക്കുന്നത് പാൻക്രിയാസിസിനെയാണ്. രോഗാവസ്ഥ മൂർഛിക്കുമ്പോൾ ഇൻസുലിൻ ചികിത്സ ആവശ്യമായി വരുന്നു. ഉയർന്ന പ്രമേഹം മരണത്തിന് പേലും കാരണമാകും അതിനാൽ ഇൻസുലിൻ സാധരണയായി രോഗികൾ തനിയെ തന്നെ ഉപയോഗിക്കുന്നു. ടെപ്ലിസുമാബ് എന്ന ഇമ്യൂണോതെറാപ്പി പ്രമേഹം പാൻക്രിയാസിനെ ആക്രമിക്കുന്ന അവസരത്തിൽ ശരീരത്തിൽ പ്രതിരോധ സംവിധാനം തീർത്ത് പ്രമേഹം ശരീരത്തിൽ വരാനുളള സാധ്യത ഇല്ലാതാക്കുന്നു.

Latest News