തായ്വാന് പ്രസിഡന്റ് സായ് ഇംഗ് വെന്നിനെ സന്ദര്‍ശിക്കാനൊരുങ്ങി അമേരിക്കന്‍ പ്രതിനിധി സംഘം. നാളെയാണ് അമേരിക്കന്‍ സംഘം വെന്നുമായി കൂടിക്കാഴ്ച നടത്തുക. അമേരിക്കന്‍ പ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്വാന് സന്ദര്‍ശനത്തിന് ശേഷം മേഖലയില്‍ ചൈനീസ് ഭീഷണികളും കടന്നുകയറ്റ ശ്രമങ്ങളും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ സംഘത്തിന്റെ സന്ദര്‍ശനം.
തായ്വാന് കടലിടുക്കില്‍ ആയുധ വിന്യാസവുമായി ചൈന ഭീഷണി തുടരുകയാണ്. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണയോടെ മേഖലയില്‍ സുരക്ഷ ഉറപ്പ് വരുത്താന്‍ ശ്രമിക്കുമെന്നും തായ്വാന്റെ സ്വയം പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പരിശ്രമിക്കുമെന്നും തായ്വാന് ഭരണകൂടം പ്രതികരിച്ചിരുന്നു.
അതേസമയം, പാകിസ്താന് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനക്ക് പിന്തുണയുമായും രംഗത്ത് വന്നിരുന്നു. ചൈനക്ക് ഉറച്ച പിന്തുണ നല്‍കുന്നതായി പാകിസ്താന് വിദേശകാര്യ വക്താവ് അസീം ഇഫ്തിക്കര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്ന തായ്വാനില് സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പ്രതിസന്ധിയില്‍ പാകിസ്താന് കടുത്ത ആശങ്കയുള്ളതായി അസീം ഇഫ്തിക്കര്‍ പറഞ്ഞിരുന്നു.