Tuesday, November 26, 2024

യുഎസ് – ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിനു പിന്നാലെ ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം

ഉത്തര കൊറിയ വീണ്ടും ഹൃസ്വദൂര മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും സംയുക്ത സൈനിക പരിശീലനത്തിനു പിന്നാലെയാണ് മിസൈല്‍ പരീക്ഷണം. പ്യോങ്യാങില്‍ നിന്നു വ്യാഴാഴ്ചയാണ് ഉത്തര കൊറിയ ബാലസ്റ്റിക് മിസൈലുകള്‍ തൊടുത്തത്.

യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും സംയുക്ത സൈനികാഭ്യാസത്തിനെതിരെ മുന്നറിയിപ്പ് നല്‍കി ഉത്തര കൊറിയ രംഗത്തെത്തിയിരുന്നു. മുന്നറിയിപ്പ് ഗൗനിക്കാതെ സൈനികാഭ്യാസം ഇരുരാജ്യങ്ങളും തുടരുകയായിരുന്നു. പിന്നാലെ ഏകദേശം ഒരു മണിക്കൂറിനു ശേഷമാണ് ഉത്തര കൊറിയ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചത്. ഇതില്‍ ഒരു ബാലിസ്റ്റിക് മിസൈൽ തങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലാ പരിധിയില്‍ പതിച്ചതായി ജപ്പാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Latest News