Monday, November 25, 2024

യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കിയെ സന്ദര്‍ശിച്ച് യു.എസ് സ്പീക്കര്‍ നാന്‍സി പേലോസി

യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ സന്ദര്‍ശിച്ച് യു.എസ് സ്പീക്കര്‍ നാന്‍സി പേലോസി. ശനിയാഴ്ച വൈകുന്നേരമാണ് അപ്രഖ്യാപിതവും രഹസ്യവുമായ യുക്രൈന്‍ സന്ദര്‍ശനം അവര്‍ നടത്തിയത്. നിങ്ങള്‍ യുദ്ധം ചെയ്യുന്നത് യുക്രൈന് വേണ്ടി മാത്രമല്ല, എല്ലാവര്‍ക്കും കൂടി വേണ്ടിയാണെന്നും അവര്‍ പ്രഖ്യാപിച്ചു. കലിഫോര്‍ണിയയില്‍ നിന്നുള്ള ജനപ്രതിനിധി സഭാംഗമാണ് പെലോസി.

യുകടൈന്‍ പ്രസിഡന്റുമായി തന്റെ നേതൃത്വത്തില്‍ യുഎസ് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയതാി പോളണ്ടിലെ റെസിസോവില്‍ വാര്‍ത്താ സമ്മേളനം നടത്തി പെലോസി വെളിപ്പെടുത്തി. മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ യുഎസ് നല്‍കുന്ന സഹായത്തിന് പ്രസിഡന്റ് നന്ദി അറിയിച്ചതായും അവര്‍ വെളിപ്പെടുത്തി.

ആറോളം യു.എസ് പാര്‍ലമെന്റ് അംഗങ്ങളും അവരോടൊപ്പം ഉണ്ടായിരുന്നു. മൂന്ന് മണിക്കൂറിലധികം നാന്‍സി സെലെന്‍സ്‌കിയോടൊപ്പം ചിലവഴിച്ചു. യുദ്ധം മൂലം ഛിന്നഭിന്നമായ മേഖലകള്‍ സന്ദര്‍ശിച്ച നാന്‍സി, യുക്രൈന് അമേരിക്കയുടെ ഉറച്ച പിന്തുണയും വാഗ്ദാനം ചെയ്തു.

യു.എസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ കഴിഞ്ഞാല്‍ സ്ഥാനം കൊണ്ട് മൂന്നാമതാണ് യു.എസ് സ്പീക്കര്‍. യുക്രൈന്‍ സന്ദര്‍ശിച്ചവരില്‍ അമേരിക്കയിലെ ഏറ്റവും മുതിര്‍ന്ന പാര്‍ലമെന്റ് അംഗം കൂടിയാണ് നാന്‍സി പെലോസി. ദിവസങ്ങള്‍ക്ക് മുമ്പ് യു.എന്‍ സെക്രട്ടറി ജനറല്‍ കീവ് സന്ദര്‍ശിച്ചപ്പോള്‍, റഷ്യ നടത്തിയ ബോംബിംഗില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

 

 

Latest News