Saturday, November 23, 2024

യെമനിലെ ഹൂതി ലക്ഷ്യങ്ങൾ ആക്രമിച്ച് അമേരിക്ക

യെമനിലെ ഹൂതി വിമതരെ ലക്ഷ്യം വച്ച് പതിനഞ്ചോളം ഇടങ്ങളിൽ ആക്രമണം നടത്തിയതായി യുഎസ് സൈന്യം അറിയിച്ചു. ആക്രമണത്തെ തുടർന്ന് യെമന്റെ തലസ്ഥാനമായ സന ഉൾപ്പെടെ ചില പ്രധാന നഗരങ്ങളിൽ നിരവധി സ്ഫോടനങ്ങൾ നടന്നതായും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

നാവിഗേഷൻ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി ആക്രമണങ്ങൾ നടത്താൻ വിമാനങ്ങളും യുദ്ധക്കപ്പലുകളും ഉപയോഗിച്ചതായി ദി പെന്റഗൺ റിപ്പോർട്ട് ചെയ്തു. ഹൂതികളുടെ ആയുധ സംവിധാനങ്ങൾ, താവളങ്ങൾ, മറ്റ് ഉപകരണങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

യെമനിന് മുകളിലൂടെ പറന്ന യുഎസ് നിർമ്മിത എംക്യു-9 റീപ്പർ ഡ്രോൺ വെടിവച്ചിട്ടതായി ഹൂതികൾ തിങ്കളാഴ്ച അറിയിച്ചു. ആളില്ലാ വിമാനം നഷ്ടപ്പെട്ടതായി യുഎസ് സൈന്യവും സമ്മതിച്ചു. യുഎസ് നാവികസേനയുടെ കപ്പലുകൾക്ക് നേരെ ഹൂതികൾ സങ്കീർണ്ണമായ ആക്രമണം നടത്തിയതായും വിക്ഷേപിച്ച എല്ലാ ആയുധങ്ങളും വെടിവച്ചിട്ടതായും പെന്റഗൺ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു

കഴിഞ്ഞ നവംബർ മുതൽ ചെങ്കടലിൽ നൂറോളം കപ്പലുകൾക്ക് നേരെ ഹൂതികൾ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണങ്ങളിൽ രണ്ട് കപ്പലുകൾ മുങ്ങുകയും ചെയ്തു. എന്നാൽ ഇപ്പോൾ അമേരിക്ക നടത്തിയ ഈ ആക്രമണം ഗാസയിലെ ഇസ്രായേലിന്റെ സൈനിക നീക്കത്തിനുള്ള പ്രതികാരമാണ് എന്ന് വിമത സംഘം പറയുന്നു.

Latest News