Sunday, April 20, 2025

യുക്രൈന് യുഎസിന്റെ ധനസഹായം; 100 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചു

റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ യുക്രൈന് ധനസഹായം പ്രഖ്യാപിച്ച് യുഎസ്. 100 മില്യണ്‍ യുഎസ് ഡോളര്‍ സിവിലിയന്‍ സുരക്ഷാ സഹായം യുക്രൈന് നല്‍കും. യുക്രൈനിനെതിരായ യുദ്ധം മുന്‍കൂട്ടി ആസൂത്രണം ചെയ്തതും നീതീകരിക്കപ്പെടാത്തതുമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ പറയുന്നു.

യുദ്ധം ശക്തമായ സാഹചര്യത്തില്‍ രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷ, ആഭ്യന്തര മന്ത്രാലയത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കല്‍, സിവില്‍ നിയമ നിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ സുസ്ഥിരമാക്കല്‍, നിര്‍ണായക സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കല്‍ എന്നിവയ്ക്കാണ് സഹായം പ്രഖ്യാപിച്ചത്.

വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, ഫീല്‍ഡ് ഗിയര്‍, തന്ത്രപരമായ ഉപകരണങ്ങള്‍, മെഡിക്കല്‍ സപ്ലൈസ്, കവചിത വാഹനങ്ങള്‍, ആശയവിനിമയ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് ഫണ്ടിംഗ് തുടരുമെന്ന് യുഎസ് അറിയിച്ചു.

Latest News