അമേരിക്കയില്‍ തൊഴിലില്ലായ്മ വേതനത്തിനായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ ഒരാഴ്ചമാത്രം 14,000 പേരാണ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ച്ചയായ അഞ്ചാമത്തെ ആഴ്ചയാണ് രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലില്ലാത്തവരുടെ എണ്ണം ഉയരുന്നത്. നവംബറിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ധന. ഇതോടെ യുഎസില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലില്ലാത്തവരുടെ എണ്ണം 2.62 ലക്ഷമായി.
കൂട്ടപ്പിരിച്ചുവിടലുകളാണ് തൊഴിലില്ലായ്മ രൂക്ഷമാക്കിയത്. കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക് നീങ്ങുന്ന അമേരിക്കയില്‍ ഉപഭോക്തൃ വസ്തുക്കള്‍ക്ക് 8.5 ശതമാനം വില ഉയര്‍ന്നു. പണപ്പെരുപ്പം തടയാന്‍ നികുതി വര്‍ധിപ്പിക്കുകയാണ്.