Tuesday, November 26, 2024

തായ്വാന്‍ തീരത്ത് യുഎസ് യുദ്ധക്കപ്പല്‍

ചൈനയുടെ സൈനിക അഭ്യാസപ്രകടനത്തിനു പിന്നാലെ തായ്വാന്‍ തീരത്ത് യുഎസ് യുദ്ധക്കപ്പല്‍ എത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ മിലിയൂസ് യുദ്ധക്കപ്പലാണ് തായ്വാന്‍ തീരത്ത് കണ്ടെത്തിയത്. അന്താരാഷ്ട്ര സമുദ്രപാതയിലൂടെയുള്ള പതിവ് സഞ്ചാരത്തിന്‍റെ ഭാഗമായാണ് കപ്പല്‍ തീരത്ത് എത്തിയതെന്നാണ് യുഎസ് നേവിയുടെ വാദം.

തായ്വാന്‍ തങ്ങളുടെ ഭാഗമാണെന്നു വാദിക്കുന്ന ചൈനക്ക്, മറ്റു രാജ്യങ്ങളുമായുള്ള തായ്വാന്‍റെ ഉ​​​​​ഭ​​​​​യ​​​​​ക​​​​​ക്ഷി ബ​​​​​ന്ധ​​​​​ങ്ങ​​​​​ളോ​​​​​ട് കടുത്ത എതിര്‍പ്പാണുള്ളത്. നേരത്തെ തായ്വാന്‍ പ്ര​​സി​​ഡ​​ന്റ് സാ​​യ് ഇ​​ങ്-​​വെ​​ൻ യു.​​എ​​സ് ഹൗ​​സ് സ്പീ​​ക്ക​​ർ കെ​​വി​​ൻ മ​​ക്കാ​​ർ​​ത്തി​​യു​​മാ​​യി കൂ​​ടി​​ക്കാഴ്ച നടത്തിയതിനു പിന്നാലെ യുദ്ധക്കപ്പലുകളും, യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ളും വി​​ന്യ​​സി​​ച്ച് ചൈ​​ന സൈനികാഭ്യാസം നടത്തിയിരുന്നു.

പതിവു സഞ്ചാരത്തിനാണ് എത്തിയതെന്ന് നേവി വാദിക്കുന്നുണ്ടെങ്കിലും യുഎസ് യുദ്ധക്കപ്പല്‍, തായ്വാന്‍ തീരത്ത് കണ്ടത് ചൈനക്ക് പ്രകോപനം സൃഷ്ടിക്കുമോയെന്നും ആശങ്കയുയരുന്നു.

Latest News