സോവിയറ്റ് യൂണിയന് തകര്‍ന്നത് പോലെ അമേരിക്കയും ഇല്ലാതാകുമെന്ന ഭീഷണിയുമായി ഹമാസ്. ഭാവിയില്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്നത് ഭൂതകാലമായി മാറുമെന്നാണ് ഹമാസ് നേതാവ് അലി ബറാക്കയുടെ ഭീഷണി. ലെബനീസ് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിനിടെയാണ് അലി ബറാക്കയുടെ പരാമര്‍ശം.
‘ബ്രിട്ടനും ഗ്ലോബല്‍ ഫ്രീമെസന്റിയും ചേര്‍ന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് സ്ഥാപിച്ചക്കുന്നത്. അവര്‍ ഇനി സോവിയറ്റ് യൂണിയനെ പോലെ തകരാന്‍ പോവുകയാണ്. അമേരിക്കയുടെ എല്ലാ ശത്രുക്കളും ഇപ്പോള്‍ തമ്മില്‍ അടുത്തു കൊണ്ടിരിക്കുകയാണ്. അവര്‍ ഒരുമിച്ച് നിന്ന് ഒരു യുദ്ധം നടത്തുന്ന ദിവസവും വൈകാതെ ഉണ്ടായേക്കും. ആ യുദ്ധത്തിലൂടെ അമേരിക്കയെ ഭൂതകാലമാക്കി മാറ്റും. അമേരിക്ക ഒരിക്കലും ഇതേപോലെ മുന്നോട്ട് പോകില്ല’. അലി ബറാക്ക പറഞ്ഞു. ഉത്തരകൊറിയക്ക് അമേരിക്കയെ ശക്തമായി പ്രതിരോധിക്കാന്‍ സാധിക്കുമെന്നും അലി ബറാക്ക പറഞ്ഞു.