Friday, February 7, 2025

മുൻപ് ജീവനക്കാർ പതിനായിരത്തിലധികം; ഇപ്പോൾ 294: യു എസ് എ ഐ ഡി യുടെ ഭാവി എന്ത്?

യു എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റിലെ ലോകമെമ്പാടുമുള്ള 10,000-ത്തിലധികം ജീവനക്കാരിൽ 300-ൽ താഴെ ജീവനക്കാരെ മാത്രമേ നിലനിർത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം പദ്ധതിയിടുന്നുള്ളൂവെന്ന് അമേരിക്കൻ വൃത്തങ്ങൾ പറയുന്നു. നിലവിൽ ഏജൻസിയിലെ 294 ജീവനക്കാർക്ക് മാത്രമേ ജോലിയിൽ തുടരാൻ അനുവാദമുള്ളൂ എന്ന് പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ സ്രോതസ്സുകൾ പറയുന്നു. ഇതിൽ ആഫ്രിക്ക ബ്യൂറോയിൽ 12 പേരും ഏഷ്യൻ ബ്യൂറോയിൽ എട്ട് പേരും ഉൾപ്പെടുന്നു

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ മരണത്തിൽ നിന്നുപോലും തടയാൻ സഹായിച്ചുകൊണ്ടിരുന്ന ഏജൻസിയെ, കൂട്ടത്തോടെ പിരിച്ചു വിടുന്നത് അതിരുകടന്ന ഒന്നാണെന്ന് ആറ് വർഷത്തിലേറെയായി യു എസ് എ ഐ ഡി യുടെ തലവനായി സേവനമനുഷ്ഠിച്ച ജെ. ബ്രയാൻ ആറ്റ്വുഡ് പറഞ്ഞു.

ആഗോളതലത്തിൽ നേരിട്ട് നിയമിച്ച എല്ലാ യു എസ് എ ഐ ഡി ജീവനക്കാരെയും അവധിയിൽ പ്രവേശിപ്പിക്കുമെന്നും വിദേശത്ത് ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാരെ തിരിച്ചുവിളിക്കുമെന്നും ഭരണകൂടം ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News