Thursday, April 3, 2025

പ്രതിയെ തിരിച്ചറിയുന്നതിനും തെളിവെടുപ്പിനുമായി ആധാര്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് യുഐഡിഎഐ

ആധാര്‍ നമ്പര്‍ തയാറാക്കുന്നതിനും സ്ഥിരീകരണത്തിനുമല്ലാതെ ഒരു വ്യക്തിയുടെ ബയോമെട്രിക് വിവരങ്ങള്‍ പങ്കുവെക്കുന്നത് അനുവദനീയമല്ലെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

ഒരു കേസിലെ പ്രതിയെ ആധാര്‍ വിവരങ്ങള്‍ പരിശോധിച്ച് തിരിച്ചറിയണമെന്ന ഹര്‍ജിയിലാണ് യുഐഡിഎഐ നിലപാട് വ്യക്തമാക്കിയത്. ഓരോ വ്യക്തിയുടെയും ബയോമെട്രിക് വിവരങ്ങള്‍ സവിശേഷമാണെന്നും അതു രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടെന്നും ദുരുപയോഗിക്കുന്നത് ആധാര്‍ നിയമത്തിലെ 29ാം വകുപ്പിന്റെ ലംഘനമാണെന്നും അതോറിറ്റി അറിയിച്ചു.

ഒരു കൊലപാതക, കവര്‍ച്ച കേസില്‍ പ്രതിയുടെ വിരലടയാളവും ഫോട്ടോയും ആധാര്‍ രേഖകളുമായി താരതമ്യം ചെയ്ത് കണ്ടെത്താന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇന്ത്യന്‍ പൗരന്മാരുടെ സവിശേഷത ഉറപ്പാക്കുന്നതിനാണ് ബയോമെട്രിക് വിവരങ്ങള്‍ യുഐഡിഎഐ ശേഖരിച്ചതെന്നും അതു മറ്റൊന്നിനും ഉപയോഗിക്കാനാവില്ലെന്നും വിശദീകരിച്ചു.

 

Latest News