Monday, November 25, 2024

കേരളത്തിനുള്ള വന്ദേ ഭാരത് എക്സ്സ്പ്രസ്സ് ട്രെയിനുകള്‍ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിനുകള്‍ ഈ മാസം എത്തും. സംസ്ഥാനത്തിനുള്ള വന്ദേഭാരത് എക്‌സ്പ്രസ്സ് ട്രെയിൻ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറിയതായാണ് വിവരം. ഈ മാസം 25-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് വന്ദേഭാരത് ഫ്‌ളാഗ്ഓഫ് ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

16 ബോഗികളുള്ള രണ്ട് റേക്കുകളാണ് കേരളത്തിനു കേന്ദ്രം കൈമാറുന്നത്. നിലവില്‍ ചെന്നൈയിലെ വില്ലിവാക്കത്തുള്ള റേക്കുകള്‍, തിരുവനന്തപുരത്ത് നിന്നും എത്തുന്ന റെയിൽവേ അധികൃതർ ഏറ്റെടുക്കും. ട്രാക്ക് ക്ലിയറൻസ് ലഭിക്കുന്നതിനു അനുസരിച്ച് എഗ്മോർ നാഗർകോവിൽ വഴി കേരളത്തിലേക്ക് കൊണ്ടുവരാനാണ് പദ്ധതി. തിരുവനന്തപുരത്ത് എത്തിച്ചതിനു ശേഷം 24 ന് ട്രെയിൻ പരീക്ഷണയോട്ടം നടത്തുമെന്നു റെയില്‍വേ വ്യക്തമാക്കി.

അതേസമയം, വന്ദേ ഭാരത് കേരളത്തിനു ലഭിക്കുന്ന വിവരം കഴിഞ്ഞ ദിവസം രാത്രിയാണ് കേരളത്തിലെ റെയിൽവേ ഓഫീസുകളിൽ ലഭിച്ചത്. കൊല്ലം, വർക്കല, ചെങ്ങന്നൂർ, എറണാകുളം സൗത്ത്, എറണാകുളം നോർത്ത് എന്നിവിടങ്ങളിൽ തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് യാത്രയ്ക്കിടയിൽ അല്പനേരം നിർത്തിയിടുമെന്നും സൂചനയുണ്ട്. 25 -നു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രിക്കു പുറമേ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും പങ്കെടുക്കും

Latest News