Friday, January 31, 2025

ദക്ഷിണേന്ത്യയിൽ ആദ്യമായി വന്ദേഭാരത് ട്രെയിന്‍ സര്‍വീസ്

ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് ട്രെയിന്‍ സര്‍വീസിന് തുടക്കമായി. ഈ ട്രെയിൻ സർവീസ് ബംഗ്ലുരുവിലെ കെഎസ് ആര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യയിലെ അഞ്ചാമത്തെ വന്ദേഭാരത് ട്രെയിന്‍ സര്‍വീസാണ് ഇത്.

മൈസൂര്‍ മുതല്‍ ചെന്നൈ വരെയാണ് വന്ദേഭാരത് എക്സ്പ്രൈസ് സര്‍വീസ് നടത്തുന്നത്. ഈ സ്റ്റേഷനുകൾ തമ്മിലുള്ള യാത്രാ സമയം കുറയ്ക്കാൻ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ സഹായിക്കും എന്നാണ് വിലയിരുത്തൽ. കർണാടകയിലെയും തമിഴ്‌നാട്ടിലെയും രണ്ട് നഗരങ്ങൾക്കിടയിലുള്ള 500 കിലോമീറ്റർ ദൂരം ആറ് മണിക്കൂർ 30 മിനിറ്റ് കൊണ്ട് ഈ സെമി-ഹൈസ്പീഡ് ട്രെയിൻ മറികടക്കുമെന്നാണ് കരുതുന്നത്.

അതേസമയം കഴിഞ്ഞ മാസമാണ് ഇന്ത്യയിലെ നാലാമത്തെ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് തുടങ്ങിയത്. ഡൽഹിക്കും ഹിമാചൽ പ്രദേശിലെ ഉനയ്ക്കും ഇടയിലാണ് ഇതിന്‍റെ സര്‍വീസ്. വൈഫൈ. ചെയർ, എക്സിക്യൂട്ടീവ് ക്ലാസുകൾക്കുള്ള റിക്ലൈനർ സീറ്റുകള്‍ വന്ദേ ഭാരത് ട്രെയിനുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്

Latest News